സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
വർഷങ്ങളായി അനുവർത്തിച്ചു വന്നിരുന്ന ആശ്രിതജോലി ഉപേക്ഷിച്ച് സ്വന്തം പ്രവൃത്തികൾ തുടങ്ങിവയ്ക്കും. ഹൃദ്നാഡീരോഗപീഡകൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. ആശയങ്ങൾ യാഥാര്‍ഥ്യമാകുവാനുള്ള വഴികൾ വന്നുചേരുന്നതിനാൽ ആശ്വാസമാകും. കാലാനുസൃതമാറ്റങ്ങൾ ഉൾക്കൊണ്ട് വ്യാപാരവിപണനങ്ങളിൽ മാറ്റം വരുത്തുന്നതിനാൽ ഘട്ടങ്ങളെ അതിജീവിക്കുവാൻ സാധിക്കും.
അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കുവാൻ തയാറായ ജീവിതപങ്കാളിയോടു ആദരവു തോന്നും. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയാണു നല്ലത്. സാമ്പത്തിക പുരോഗതിയുണ്ടാകയാൽ ഗൃഹനിർമ്മാണം പുനരാരംഭിക്കും. വിദ്യാഭ്യാസമുണ്ടെങ്കിലും വിവേചനബുദ്ധിയും പ്രവൃത്തി പരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും അന്തിമഫലം. മേലധികാരിയുടെ സ്വകാര്യജീവിതത്തിൽ അഭിപ്രായം പറയുവാൻ നിർബന്ധിതനാകും.
ഉത്തേജനമരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ഭക്ഷണരീതി അവലംബിക്കുവാൻ നിർദേശം തേടും. വിദേശത്തു താമസിക്കുന്ന സഹപാഠി കുടുംബസമേതം വിരുന്നു വരും. ഉദ്യോഗം ഉപേക്ഷിച്ചോ ഉദ്യോഗത്തിനോടനുബന്ധമായോ തൃപ്തിയായ വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. അവധിക്കാലത്ത് സഹപാഠികളോടൊപ്പം വിനോദ ഉല്ലാസയാത്രയ്ക്കവസരമുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. നീതിയുക്തമായ സംസാരശൈലി സർവാദരങ്ങൾക്കും, സർവകാര്യവിജയത്തിനും വഴിയൊരുക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ