സമ്പൂർണ വിഷുഫലം 2019, ചിത്തിര നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
സ്ഥാപിതതാൽപര്യം മറന്ന് വ്യക്തിതാൽപര്യപ്രകാരം ചെയ്യുന്നതെല്ലാം അബദ്ധമാകും. നല്ല വാക്കുപറഞ്ഞാലും, നല്ല പ്രവൃത്തികൾ ചെയ്താലും മറ്റുള്ളവർക്ക് വിപരീതമായി തോന്നും. ബന്ധുസഹായത്താൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരുമെങ്കിലും രേഖകളിൽ അബദ്ധമുണ്ടോ എന്നു നിയമനിർദേശം തേടണം. ഓർമ്മശക്തിക്കുറവിനാൽ സാമ്പത്തികവിഭാഗത്തിൽ നിന്നും ഒഴിഞ്ഞുമാറും.
കടം കൊടുക്കുക, ജാമ്യം നിൽക്കുക, കുറി ചേരുക, മധ്യസ്ഥതയ്ക്കു പോകുക അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിക്കുക തുടങ്ങിയവ യാതൊരു കാരണവശാലും അരുത്.പഠിച്ച വിഷയങ്ങൾ എല്ലാം അറിയാമെങ്കിലും ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. പ്രവർത്തനരഹിതമായ വ്യവസായം വിൽപന ചെയ്ത് ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. ആഗ്രഹിച്ച സ്ഥലത്തേക്കു ഉദ്യോഗമാറ്റമുണ്ടാകുമെങ്കിലും ചുമതലകളും യാത്രാക്ലേശവും വർധിക്കും.
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. ഉത്തരവാദിത്വമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. വർഷങ്ങൾക്കു മുമ്പു വാങ്ങിയ ഭൂമിയ്ക്ക് പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വിൽപനയ്ക്ക് തയാറാകും. യുക്തിപൂർവമുള്ള സമീപനങ്ങളിൽ ഘട്ടങ്ങളെ അതിജീവിക്കുവാൻ സാധിക്കും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂയം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ