വ്യാഴമാറ്റം ഒറ്റനോട്ടത്തിൽ

Mail This Article
1195 മിഥുനം 16 (30 ജൂൺ 2020) മുതൽ 1196 വൃശ്ചികം 5 (20 നവംബർ 2020 വരെ)
അശ്വതി
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഭാഗ്യം ഉള്ള സമയം ആണ് . സാമ്പത്തിക നില മെച്ചപ്പെടും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും.
ഭരണി
ദൈവാധീനം ഉള്ള കാലമാണ്. വരുമാനം വർധിക്കും. സന്താനഭാഗ്യത്തിന് സാധ്യതയുണ്ട്. ഔദ്യോഗിക രംഗത്തെ തൊഴിലുകൾ കുറയും. ആരോഗ്യം തൃപ്തികരം.
കാർത്തിക
ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വരുമാന മാർഗം കണ്ടെത്തും. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
രോഹിണി
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കില്ല. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമല്ല.പ്രാർഥനകൾ മുടങ്ങാതെ നടത്തുക.
മകയിരം
ദൈവാധീനം കുറഞ്ഞ കാലമാണ്. സാമ്പത്തിക ക്ലേശം പ്രതീക്ഷിക്കാം. രാത്രികാല യാത്രകൾ ഒഴിവാക്കുക. അപകടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക
തിരുവാതിര
അവിവാഹിതർക്ക് വിവാഹത്തിന് അനുകൂലമായ സമയം ആണ്. പൊതുവെ ഗുണകരമായ കാലം. പല കാര്യങ്ങളും പ്രതീക്ഷിച്ചതു പോലെ നടത്താൻ കഴിയും.
പുണർതം
ദീർഘനാളായി നടക്കാതിരുന്ന കാര്യങ്ങൾ സഫലമാകും. കുടുംബജീവിതം സന്തോഷകരമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വരുമാനം ത്രിപ്തികരമാകും.
പൂയം
പല കാര്യങ്ങളും മന്ദഗതിയിലാകും. കഠിനശ്രമം കൊണ്ട് മാത്രമേ വിജയം വാരിക്കാനാകു. പണത്തിൽ ബുദ്ധിമുട്ടുണ്ടാകും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.
ആയില്യം
പ്രതീക്ഷിക്കുന്നത് പോലെ പല കാര്യങ്ങളും നടക്കില്ല. ശത്രുക്കളെയും രോഗങ്ങളെയും ഭയപ്പെടാനില്ല. സാമ്പത്തിക ക്ലേശം ഉണ്ടാകും. പുണ്യകർമ്മങ്ങൾക്ക് വിഘ്‌നം ഉണ്ടാകും.
മകം
സ്ഥാനക്കയറ്റം പ്രതീക്ഷിക്കാവുന്ന കാലമാണ് . സന്താന ഭാഗ്യം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ ലഭിക്കും. കുറച്ചു കാലമായി അനുഭവിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. മുടങ്ങി കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും.
പൂരം
വരുമാനം വർധിക്കും . പുതിയ ജോലിയിൽ പ്രവേശിക്കും . ദീർഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും.
ഉത്രം
വീട് പുതുക്കി പണിയും. കുടുംബത്തിൽ ഐശ്വര്യം നില നിൽക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ അവസരം ഉണ്ടാകും.
അത്തം
പൊതുവെ ഗുണകരമായ കാലമാണ്. സ്വന്തമായി വാഹനം എന്ന സ്വപ്നം യാഥാർഥ്യമാകും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. പുതിയ വീട്ടിലേക്ക് താമസം മാറും.
ചിത്തിര
അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്തു പ്രശ്നമാകില്ല. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം.ആത്മീയ കാര്യങ്ങൾ മുടങ്ങാതെ സൂക്ഷിക്കുക.
ചോതി
പല കാര്യങ്ങളും മന്ദഗതിയിലാകും. ധനക്ലേശം അലട്ടും. ദുഃഖിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. പ്രാർഥ നകൾ മുടങ്ങാതെ ചെയ്യുക. പുതിയ സംരംഭങ്ങൾക്ക് സമയം നന്നല്ല.
വിശാഖം
സാമ്പത്തിക ഞെരുക്കം ഉണ്ടാകും. മക്കളുടെ കാര്യം കൊണ്ട് വിഷമിക്കേണ്ടി വരാം. ചിലർക്ക് പുതിയ വീട് സ്വന്തമാക്കാൻ കഴിയും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.
അനിഴം
പൊതുവെ ഈശ്വരാനുകൂല്യം ഉള്ള കാലം ആണ് സാമ്പത്തിക നില മെച്ചപ്പെടും. മുടങ്ങി കിടക്കുന്ന കാര്യങ്ങൾ പുനരാരംഭിക്കും. പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
തൃക്കേട്ട
ഉപരിപഠനത്തിന് അവസരം ലഭിക്കും. വരുമാനം വർധിക്കും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ അവസരം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും.
മൂലം
അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നില തൃപ്തികരമാണ്. കുടുംബത്തിൽ സന്തോഷം നില നിൽക്കും.
പൂരാടം
പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഔദ്യോഗിക രംഗത്തു അനുകൂലമായ മാറ്റങ്ങൾ ഉണ്ടകും. വീട്ടിൽ പുതിയ വാഹനങ്ങൾ എത്തിച്ചേരും.
ഉത്രാടം
അനാവശ്യമായ യാത്രകൾ വേണ്ടി വരും. ചെലവുകൾ വർധിക്കും. പല കാര്യങ്ങളും.നടക്കാൻ ഒത്തിരി പ്രാവശ്യം പരിശ്രമിക്കേണ്ടി വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
തിരുവോണം
ചില ബാധ്യതകൾ തീർക്കാൻ കഴിയും. നഷ്ടപ്പെട്ട വസ്തു തിരിച്ചു കിട്ടും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമല്ല. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
അവിട്ടം
മുടങ്ങി കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ഏറെ കാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും. സന്താനങ്ങൾ കാരണം കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആരോഗ്യം തൃപ്തികരം.
ചതയം
ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. വരുമാനം വർധിക്കും മുൻപ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. നഷ്ടപ്പെട്ടവസ്തു തിരിച്ചു കിട്ടും.
പൂരുരുട്ടാതി
വരുമാനം വർധിക്കും. പഠിച്ച കാര്യങ്ങളെക്കൊണ്ട് പ്രയോജനം ഉണ്ടാകും.വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. ആരോഗ്യം തൃപ്തികരം.
ഉതൃട്ടാതി
ഔദ്യോഗിക രംഗത്തു ഉത്തരവാദിത്വങ്ങൾ വർധിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം. കുടുംബത്തിൽ മംഗളകർമം നടക്കാം. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.
രേവതി
സ്വന്തം നാട്ടിൽ ഉദ്യോഗം അന്വേഷിക്കുന്നവർക്ക് അതിന് അവസരം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യ കാര്യത്തിൽ ഭയ പ്പെടാനില്ല. ചില പുതിയ സംരംഭങ്ങൾ ആരംഭിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : Jupiter Transit Prediction 2020 by P B Rajesh