ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 7 വർഷത്തേക്ക് 34,300 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും പദ്ധതിയുടെ ഭാഗമാണ്. ധാതുക്കളുമായി ബന്ധപ്പെട്ട് സ്വയംപര്യാപ്തത ഉറപ്പാക്കുകയും ഹരിത ഊർജ സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.

നിലവിൽ ഇതിൽ വലിയൊരു പങ്ക് ധാതുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 24 ധാതുക്കളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രാഫൈറ്റ്, ലിഥിയം, ഫോസ്ഫേറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മൊത്തം തുകയിൽ 16,300 കോടിയാണ് കേന്ദ്ര വിഹിതം, ബാക്കി 18,000 കോടി രൂപ ഇതുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ നിക്ഷേപിക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Indian government launches the National Critical Minerals Mission, a ₹34,300 crore project aiming for self-reliance in crucial minerals like lithium and graphite, boosting green energy initiatives. This 7-year plan involves exploration, mining, and public-private investment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com