ADVERTISEMENT

കാസർകോട് ∙ ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ്, വെന്റിലേറ്റർ മുതലായവ പ്രവർത്തനക്ഷമമാക്കുക, കാർഡിയോളജിസ്റ്റിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ച് നിവേദനം നൽകി.കഴിഞ്ഞ  ജൂണിൽ ഉദ്ഘാടനം നിർവഹിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ അത്യാവശ്യം വേണ്ടുന്ന ഓക്സിജൻ ലഭ്യമാക്കേണ്ട പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ടെക്നിഷ്യനെ നിയമിക്കാൻ അധികാരികൾ തയാറായില്ലെന്നു സംഘം ആരോപിച്ചു.ചിന്മയ മിഷൻ സ്പോൺസർ ചെയ്ത് 35 ലക്ഷം രൂപ ചെലവിൽ നിർമിച്ച പ്ലാന്റ് ഉപയോഗശൂന്യമാകുകയാണെന്നും എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച.

നാലോളം വെന്റിലേറ്ററുകൾ പൊടിപിടിച്ചു കിടക്കുമ്പോഴും രോഗികൾ ഈ ആവശ്യത്തിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ആവശ്യമായ നടപടികൾ സ്വീകരിച്ച് ഈ വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കണമെന്നും അനുകൂലമായ തീരുമാനങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾക്ക് കൂട്ടായ്മ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. 0 .ചിന്മയ മിഷൻ സ്പോൺസർ ചെയ്. 35 ലക്ഷത്തിന്റെ പ്ലാന്റ് ഉപയോഗശൂന്യമാകുന്നുവെന്ന് പരാതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com