കാസർകോട് പെരുമ്പളയ്ക്കടുത്ത തളത്തൂർ ഹെറിറ്റേജ് ഹോം സ്റ്റേ.
Mail This Article
×
ADVERTISEMENT
കാസർകോട് ∙ താമസിക്കുന്ന വീട്ടിലെ മുറികളിൽ തന്നെ വിനോദസഞ്ചാരികളെ താമസിപ്പിച്ച് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകി വരുമാനം കണ്ടെത്തുന്നവർ വർധിക്കുകയാണ് ജില്ലയിൽ. ജില്ലയിൽ റജിസ്റ്റർ ചെയ്ത ഹോം സ്റ്റേകൾ 28 എണ്ണമുണ്ട്. ഇതിൽ 18 എണ്ണം ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പട്ടികയിലുമിടം നേടി. റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളുമുണ്ട്.
നൽകുന്ന സൗകര്യത്തിനനുസരിച്ച് വീട്ടുടമയ്ക്ക് നിരക്ക് ഈടാക്കാം. താമസിക്കാത്ത വീടുകളുണ്ടെങ്കിൽ അതിലെ മുറികൾ താമസത്തിനു നൽകി സർവീസ്ഡ് വില്ലയാക്കാം. ജില്ലയിൽ അംഗീകാരമുള്ള 7 സർവീസ്ഡ് വില്ലകളുണ്ട്. സർക്കാരിനു കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി ഹോം സ്റ്റേ, സർവീസ്ഡ് വില്ല സംരംഭകർക്കു വേണ്ട എല്ലാ മാർഗനിർദേശവും സഹായവും നൽകിവരുന്നു.
English Summary:
Kasaragod homestays offer budget-friendly accommodation with a local touch. The district boasts registered and unregistered options, along with serviced villas, providing diverse choices for tourists.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.