പരിചരിക്കണം; സ്നേഹത്തോടെ, ക്ഷമയോടെ

Mail This Article
കോഴിക്കോട് ∙ സമൂഹം വയോജന സൗഹൃദമല്ലന്ന് എഴുത്തുകാരൻ ബിനോയ് രാജ്. അൽസ്ഹൈമേഴ്സ് രോഗം ബാധിച്ച അച്ഛനെ വർഷങ്ങളോളം പരിചരിച്ച ബിനോയ് രാജ്, ശുശ്രൂഷകർക്ക് വേണ്ടത് ക്ഷമയാണെന്നും അഭിപ്രായപ്പെട്ടു. കാണെക്കാണെ വയസ്സാകുന്നു എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രായമായവർ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാനുള്ള മാർഗങ്ങൾ ഡോ. മെഹറൂഫ് നിർദേശിച്ചു.

ഓസ്ട്രേലിയയിൽ ഐടി മേഖലയിൽ ജോലി ചെയ്തപ്പോഴാണ് ഇന്ത്യയിൽ പ്രഫഷണൽ ഹെൽത്ത് ഹോം കെയർ തുടങ്ങാമെന്ന ആശയം ടോം ജോർജിന് തോന്നിയത്. 60 മുതൽ 80വയസ്സുവരെയുള്ളവർക്ക് സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രോത്സാഹനം നൽകുന്നതിനോടൊപ്പം സ്നേഹപൂർണ പരിചരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com