ADVERTISEMENT

വാളയാർ ∙ ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കേന്ദ്ര സർക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലും അഭിമാനത്തിലുമാണു വാളയാർ കോങ്ങാംമ്പാറ സ്വദേശി ഷീബ സ്വാമിനാഥൻ. തൊഴിലുറപ്പു തൊഴിലാളി മേറ്റ് ആയ ഷീബ കേരളത്തിലെ തൊഴിലുറപ്പു തൊഴിലാളികളുടെ  പ്രതിനിധിയായാണ് ആഘോഷത്തിൽ പങ്കുചേരുന്നത്.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ 3 തൊഴിലുറപ്പു തൊഴിലാളികൾക്കും ഷീബയ്ക്കൊപ്പം അവസരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുശ്ശേരി 9ാം വാർഡ് കോങ്ങാംപാറയിൽ കുപ്പയംകുളം നവീകരിച്ചതു ഷീബയുടെ മേൽനോട്ടത്തിലായിരുന്നു.

6 മാസം മുൻപുവരെ ഉപയോഗശൂന്യമായി മാലിന്യം കുമിഞ്ഞുകൂടി നാടിന്റെ ശാപമായിരുന്ന കുപ്പയംകുളം ഷീബയുടെ നേതൃത്വത്തിൽ അൻപതോളം തൊഴിലാളികൾ ചേർന്നാണു നവീകരിച്ചത്. മാലിന്യം നീക്കി ആഴം കൂട്ടി കൽപടവുകൾ ഒരുക്കി കുളം നവീകരിച്ചു. കുറഞ്ഞ സമയംകൊണ്ടു പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണു കുപ്പയംകുളം വീണ്ടെടുത്തത്. അമൃത് സരോവർ പദ്ധതിയിലെ മാതൃകാ പ്രവൃത്തിയായി കുപ്പയംകുളം മാറി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കൂടാതെ വിവിധ ഭാഗങ്ങളിലെ ഉപയോഗ ശൂന്യമായ മറ്റു ജലാശയങ്ങളും ഈ സംഘം വീണ്ടെടുത്തു. മലബാർ സിമന്റ്സിലെ കരാർ തൊഴിലാളി സ്വാമിനാഥനാണു ഭർ‍ത്താവ്. സോന, സീന എന്നിവർ മക്കളാണ്. ഷീബയ്ക്കൊപ്പം കുടുംബവും ഡൽഹിയിലേക്കു പോയിട്ടുണ്ട്. ഇന്നലെ പഞ്ചായത്ത് യാത്രയയപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com