ADVERTISEMENT

കർക്കടകം കനിഞ്ഞു, നഷ്ടപ്പെട്ട മഴ ദിനങ്ങൾ പൂർവാധികം ശക്തിയായി തിരിച്ചെത്തി. പെയ്ത മഴത്തുള്ളികൾ തുളുമ്പാൻ ഒരുങ്ങി നിൽക്കുകയാണ് നദികൾ. പത്തനംതിട്ട ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ കാലവർഷ ഭാവം ഭയാനകമാണ്.മഹാപ്രളയത്തിന്റെ ഭീതി ഉള്ളിലുള്ളതിനാൽ തീരദേശ വാസികൾ ആശങ്കയോടെയാണ് നദികളുടെ രൂപമാറ്റത്തെ കാണുന്നത്.

കഴിഞ്ഞ പ്രളയ കാലത്ത് പമ്പയിൽ ഏകദേശം 11 മീറ്ററിലേറെ ജലനിരപ്പ് ഉയർന്നിരുന്നതായി കണക്കാക്കുന്നു. 7 മീറ്ററാണ് മാലക്കരയിലെ  കേന്ദ്രജലകമ്മിഷന്റെ അളവെടുപ്പു കേന്ദ്രത്തിൽ നിജപ്പെടുത്തിയിരിക്കുന്ന അപകടകരമായ നിരപ്പ്. പ്രളയത്തി‍ൽ ഈ  സ്റ്റേഷൻ പൂർണമായും മുങ്ങിയതോടെ അളവുകൾക്കും മീതേയായിരുന്നു പ്രളയം.

കോഴഞ്ചേരി പാലത്തിന് ഒന്നര മീറ്റർ താഴെ വരെയും ആറന്മുള സത്രത്തിന്റെ മേൽക്കൂരയുടെ താഴെ വരെയും വെള്ളമെത്തി. അച്ചൻകോവിലാറ്റിൽ  8 മീറ്ററും മണിമലയാറ്റിൽ 9 മീറ്ററും കല്ലടയാറ്റിൽ 7 മീറ്ററും ജലനിരപ്പുയർന്നു എന്നാണ് ഏകദേശ കണക്ക്.

മഴ; ജാഗ്രത വേണം

∙ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം

∙  മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഇവയുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. 

∙മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നതും നദി മുറിച്ചു കടക്കുന്നതും പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കുന്നതും ഒഴിവാക്കണം.

∙ പുഴകളിലും തോടുകളിലും പൊടുന്നനെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മഴയത്ത് ഇറങ്ങാതിരിക്കുകയും കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തകയും വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com