എവറസ്റ്റ് ഇടയ്ക്കിടെ കീഴടക്കണം കാമിക്ക്! കൊടുമുടിയിൽ 29–ാം തവണയും കയറി നേപ്പാളുകാരൻ
Mail This Article
×
8849 മീറ്റർ പൊക്കമുള്ള എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. 1994ൽ ആണു കാമി റിത ഷേർപ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. കഴിഞ്ഞവർഷം 28–ാം തവണ കൊടുമുടി കയറി എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കിയ വ്യക്തി എന്ന റെക്കോർഡും നേടി. ഇപ്പോഴിതാ 29–ാം തവണയും. നേപ്പാളിലെ പ്രശസ്തനായ പർവതാരോഹക ഗൈഡാണ് കാമി റിത (54).
ബ്രിട്ടിഷ് പർവതാരോഹകനായ കെന്റൺ കൂളും (50) 18–ാം തവണ എവറസ്റ്റ് കീഴടക്കി ഇപ്പോൾ റെക്കോർഡിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ എവറസ്റ്റിൽ കയറിയ നേപ്പാളിയല്ലാത്ത വ്യക്തി എന്ന ബഹുമതി ഇനി കെന്റണിനു സ്വന്തം.
English Summary:
Legendary Nepal Mountaineer Climbs Mount Everest For Record 29th Time
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.