ADVERTISEMENT

നദിയില്‍ പൂജ ചെയ്യുന്നതിനിടെ സ്ത്രീകൾക്കിടയിൽ പാമ്പ് എത്തി. ചഠ് പൂജയുടെ ഭാഗമായി നിരവധി സ്ത്രീകൾ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്പ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്ക്കുകയും പാമ്പിനെ കല്ലെറിയുകയും മറ്റും ചെയ്തു. എന്നാൽ പാമ്പിന്റെ വരവ് കണ്ടതോടെ സ്ത്രീകളിൽ പലരും പൂജ അവസാനിപ്പിച്ച് കരയിൽ കയറി. എന്നാൽ ഒരു സ്ത്രീ മാത്രം പിന്മാറാൻ തയാറായില്ല.

പാമ്പ് മറ്റൊരു വശത്തുകൂടി പോകുമെന്ന് കരുതിയെങ്കിലും അത് സ്ത്രീയുടെ നേർക്ക് തന്നെ വരികയായിരുന്നു. എന്നാൽ ഒട്ടും ഭയപ്പെടാതെ അവർ വെള്ളം ആഞ്ഞുകൊണ്ട് പാമ്പിന്റെ ദിശമാറ്റി. ഇതോടെ പാമ്പ് കരയോട് ചേർന്ന് ഒതുങ്ങി. അവിടെ അനക്കമില്ലാതെ കിടന്നതോടെ വീണ്ടും ആളുകൾ വെള്ളത്തിൽ ഓളമുണ്ടാക്കി. ഇതോടെ പാമ്പ് ചെളിയിലൂടെ മറ്റൊരു വശത്തേക്ക് നീങ്ങി.

ബിഹാറിൽ നിന്നുള്ള ദൃശ്യമാണിതെന്ന് ചിലർ പറയുന്നുണ്ട്. സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com