വളഞ്ഞാക്രമിച്ച് ചീറ്റകൾ, ചെറുത്ത് നിന്ന് വൈൽഡിബീസ്റ്റ്; ഒടുവിൽ സംഭവിച്ചത്?– വിഡിയോ

Mail This Article
മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൗത്ത് ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. വൈൽഡ്ബീസ്റ്റിനെ ആക്രമിക്കുന്ന ചീറ്റകളുടെ ദൃശ്യമാണിത്. ആദ്യം വൈൽഡ്ബീസ്റ്റിനു പിന്നാലെയെത്തിയ ചീറ്റയെ അത് തിരിഞ്ഞു നിന്ന് തുരത്താൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
എന്നാൽ ചീറ്റകൾ സംഘം ചേർന്നെത്തിയതോടെ വൈൽഡ്ബീസ്റ്റ് പ്രത്യാക്രമണം നിർത്തി നിസഹായാവസ്ഥയിലായി. ഉടൻതന്നെ ഇവ വൈൽഡ്ബീസ്റ്റിനെ കീഴ്പ്പെടുത്തി ഭക്ഷണമാക്കുകയും ചെയ്തു. വൈൽഡ് ലൈഫ് സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
English Summary: Cheetahs Takedown a Wildebeest