ADVERTISEMENT

ഇന്ത്യയിൽ വീണ്ടും ചീറ്റകളെ വളർത്തുക എന്ന പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നുമെത്തിച്ച ചീറ്റകളിൽ ചിലത് കൊല്ലപ്പെട്ടത് വളരെ ശ്രദ്ധയാണ് നേടുന്നത്. ചീറ്റകളുടെ മരണത്തിനു പിന്നിൽ സ്വാഭാവികകാരണങ്ങളാണെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇവയെ ട്രാക്ക് ചെയ്യാനുള്ള കോളർ അണുബാധയ്ക്ക് വഴിവച്ചിരുന്നിരിക്കാം എന്നൊരു കാരണവും മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഈ വാദത്തെ എതിർക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ചീറ്റ മെറ്റപ്പോപ്പുലേഷൻ പ്രോജക്ട് മാനേജറും വിദഗ്ധനുമായ വിൻസന്റ് മാൻഡർ വെർവ് മേയിൽ, ചീറ്റകളുടെ മരണനിരക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു സ്ഥലത്തേക്ക് ചീറ്റകൾ എത്തുമ്പോൾ ഇവയിൽ ആദ്യമെത്തുന്ന എണ്ണത്തിന്റെ പകുതി വരെ നശിച്ചുപോകാവുന്നത് സ്വാഭാവികമാണെന്നായിരുന്നു മാൻഡർ വെർവ് പറഞ്ഞത്.

ഇന്ത്യയിലെത്തിച്ച 20 ചീറ്റകളിൽ 8 എണ്ണവും കൊല്ലപ്പെട്ടിരിക്കുകയാണ്. ചീറ്റകൾ കൊല്ലപ്പെടുന്നത് തുടരുന്ന പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ വന്യജീവി വകുപ്പ് ചീഫ് വാർഡനെ മാറ്റി പകരം പുതിയൊരാളെ നിയമിച്ചിട്ടുണ്ട്. സിംഹങ്ങളും കടുവകളും ഉണ്ടെങ്കിലും ഇന്ത്യയിൽ ചീറ്റപ്പുലികളില്ലായിരുന്നു.1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. ഇതെത്തുടർന്നാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതി നടത്തിയത്. ആഫ്രിക്കയിൽ ചീറ്റകൾ കാണപ്പെടുന്ന ദക്ഷിണാഫ്രിക്ക, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിലേക്ക് ചീറ്റകളെ എത്തിച്ചത്.

English Summary: ‘വിടടാ..., വിട്ടുതരില്ല ഞാൻ’; ഗോപ്രോ ക്യാമറയുമായി നീരാളി മുങ്ങി, ഒടുവിൽ കടലിനകത്ത് പിടിവലി- വിഡിയോ
എന്നാൽ ചീറ്റകളുടെ താരതമ്യേന മരണനിരക്ക് കൂടുതലാണെന്നും വാദമുണ്ട്. ആഫ്രിക്കയിൽ പോലും ഇതാണു സ്ഥിതി. ദക്ഷിണാഫ്രിക്കയിൽ ചീറ്റകളെ പലമേഖലകളിലേക്കും മാറ്റിപ്പാർപ്പിച്ചപ്പോഴും 50 ശതമാനത്തോളം മൃഗങ്ങൾ കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. മൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ, അസുഖങ്ങൾ, അപകടങ്ങൾ തുടങ്ങിയവയൊക്കെ മരണകാരണമാകാം.

Content Highlights: Cheetah Project, Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com