ടാറ്റയുടെ പ്രീമിയം സെഡാൻ പെരെഗ്രിൻ, മത്സരം സിറ്റിയോടും സിയാസിനോടും

Mail This Article
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിനെ അടിസ്ഥാനപ്പെടുത്തി മിഡ് സൈസ് സെഡാനുമായി ടാറ്റ എത്തുന്നു. ടാറ്റ എക്സ്452 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന വാഹനം പെരെഗ്രിൻ എന്ന പേരിലാകും പുറത്തിറക്കുക. പുതിയ സെഡാനെപ്പറ്റി ടാറ്റ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും സമീപഭാവിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ആൽട്രോസിനോടെ സാമ്യമുള്ള മുൻഭാഗമായിരിക്കും പുതിയ കാറിന്. 2018 ജനീവ ഓട്ടോഷോയിൽ ടാറ്റ പ്രദർശിപ്പിച്ച ഇ–വിഷൻ ഇലക്ട്രിക് കൺസെപ്റ്റിനോടായിരിക്കും വാഹനത്തിന് ഏറ്റവുമധികം രൂപസാമ്യം. ടാറ്റയുടെ അഡ്വാൻസിഡ് മോഡുലാർ പ്ലാറ്റ്ഫോമോലോ ആൽഫാ ആർക്കിടക്ചറിലോ ആയിരിക്കും പുതിയ കാർ നിർമിക്കുക. ടാറ്റയുടെ പുതിയ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ ആയിരിക്കും പുതിയ സെഡാനും.

പെട്രോൾ, ഡീസൽ എൻജിനുകളുണ്ടാകും പുതിയ കാറിൽ. 1.2 ലീറ്റർ റെവാട്രോൺ ടർബൊ ചാർജിഡ് പെട്രോൾ എൻജിനും 1.5 ലീറ്റർ റെവാടോർക്ക് ടർബോ ചാർജിന് ഡീസൽ എൻജിനുമാകും വാഹനത്തിന് കരുത്തേകുക.
English Summary: Tata Peregrin Sedan