ADVERTISEMENT

ബര്‍ലിന്‍ ∙ യൂറോയുടെ മൂല്യം ഉയരുന്നു. ഒരു യൂറോയ്ക്ക് 92.91 ഇന്ത്യൻ രൂപയാണ് ഇന്ന് ലഭിക്കുക. അതേസമയം പൗണ്ടിനെതിരെ 108.91 രൂപയും ഡോളറിനെതിരെ 83.87 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇതേ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. 

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനയാണ്  രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണം. കൂടാതെ ഇന്ത്യയുടെ ഇറക്കുമതിയില്‍ ക്രൂഡ് പെട്രോളിയവും സ്വര്‍ണവും വലിയ തോതില്‍ ഡോളറിനെ ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതും രൂപയെ പുറകിലോട്ട് വലിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യം ഇസ്രയേൽ- ഇറാൻ യുദ്ധ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ നാണയ വിപണയില്‍ അപ്രതീക്ഷത വീഴ്ചകൾ പ്രതീക്ഷിക്കാം. നിലവിലെ ആഗോള സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത. 

English Summary:

The value of the euro rises.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com