‘ദി തേര്‍ഡ് ഫേസ്’ മലയാളികളുടെ ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

Mail This Article
വിയന്ന∙ ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന്‍ തലിയത്ത് രചനയും സംവിധാനവും നിര്‍വഹിച്ച 'ദി തേര്‍ഡ് ഫേസ്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.
ഇതിനോടകം തന്നെ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ബാഴ്സലോണ ഇന്‍ഡി അവാര്‍ഡില്‍ ഫൈനലിസ്റ്റ് ആയതോടൊപ്പം വിവിധ ചലച്ചിത്രമേളകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള സിമ്മി കൈലാത് ഉള്‍പ്പെടെ ഒട്ടനവധി മലയാളികളും അണിനിരക്കുന്നുണ്ട് .
ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രം ചില കൊലപാതകങ്ങളും അതിനിടയില്‍ രണ്ട് വ്യക്തികള്‍ പരസ്പരം അപ്രതീക്ഷിതവും അതേസമയം തീവ്രമായൊരു ആകര്‍ഷണത്താലും ഒന്നുചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇതിവൃത്തം.