ADVERTISEMENT

റിയാദ് ∙ എരിത്രിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. അസ്മാ, സമിയ്യ എന്നീ കുട്ടികളെയാണ് എരിത്രിയയില്‍ നിന്ന് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം റിയാദിലെത്തിച്ചത്. ഇവരെ നാഷനല്‍ ഗാര്‍ഡിന്റെ കീഴിലുള്ള കിങ്‌ അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സയാമീസ് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്യും. ശേഷം ശസ്ത്രക്രിയ തീയതി തീരുമാനിക്കും.

English Summary:

Eritrean Conjoined Twins Brought to Riyadh for Separation Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com