ഇഫ്താർ വിരുന്നിന് നിറം പകർന്ന് ജിസാൻ മേഖലയിലെ പരമ്പരാഗത ജനപ്രിയ വിഭവങ്ങളും
Mail This Article
ജിസാൻ ∙ റമസാനിലെ സവിശേഷവും വ്യത്യസ്തവുമായ നിരവധി സ്വാദിഷ്ടമായ ജനപ്രിയ വിഭവങ്ങൾ സൗദിയിലെ ജിസാൻ മേഖലയിലുണ്ട്. മിക്കതും വീട്ടമ്മമാർ തയ്യാറാക്കുന്ന വിഭവങ്ങളാണ്. അതിനാൽ ജിസാനിലെ പാരമ്പര്യരുചികളുടെ ഗണത്തിലാണ് ഇവ ഇടംപിടിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന ആധുനിക ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും ഉണ്ടായിരുന്നിട്ടും, 'അൽ മുഗാഷ്' ജിസാനിൽ റമസാൻ ഭക്ഷണത്തിന്‍റെ പ്രധാന ഇനമായി കണക്കാക്കപ്പെടുന്നു. പുണ്യമാസത്തിൽ വലിയ ഡിമാൻഡ് ഉള്ളതിനാൽ, ഈ ഭക്ഷണം ഇല്ലാത്ത ഒരു വീട് കണ്ടെത്തുന്നത് ജിസാനിൽ അപൂർവമാണ്.
മുഗാഷ്, സൂപ്പ്, ഖമീർ, മീൻ എന്നിവയുൾപ്പെടെയുള്ള മറ്റ് റമസാൻ വിഭവങ്ങളും ജിസാനിലെ പ്രത്യേകതയാണ്. റമസാൻ പ്രഭാതഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ഒരു പരമ്പരാഗത രീതിയായ 'മിവ'യും ജനകീയമാണ്. മുഗാഷിൽ മാംസം, പച്ചക്കറികൾ, ഉള്ളി എന്നിവ ഉൾക്കൊള്ളുന്നു, ചെറിയ കഷണങ്ങളായി മുറിച്ച് ഒരു കല്ല് കലത്തിലാണ് വയ്ക്കുക. ഉയർന്ന ഊഷ്മാവിനെ നേരിടാൻ കല്ലുകൊണ്ട് നിർമിച്ച സിലിണ്ടർ ആകൃതിയിലുള്ള കലമാണിത്. അതിൽ വെള്ളവും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് അടുപ്പത്തുവെച്ചു പാകം ചെയ്യുന്നു. പിന്നീട് ടിൻഫോയിൽ കൊണ്ട് പൊതിഞ്ഞ് രണ്ട് മണിക്കൂറെങ്കിലും വെച്ച ശേഷം കഴിക്കാൻ വിളമ്പുന്നു. ജിസാനിലെ എല്ലാ വീടുകളിലും ഇത് ലഭ്യമാണ്.