ആരോഗ്യ മന്ത്രാലയം ഫീസ് ക്രെഡിറ്റ് കാർഡിൽ തവണകളായി അടയ്ക്കാം
Mail This Article
×
ദുബായ് ∙ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം. 1000 ദിർഹത്തിൽ അധികമുള്ള ഫീസുകളാണ് 3 മുതൽ 12 തവണകൾ വരെയായി അടയ്ക്കാനാകുക.
ഇതിനായി ഈസി പേയ്മെന്റ് പ്ലാൻ എന്ന പേരിൽ പുതിയ സംവിധാനത്തിനു മന്ത്രാലയം തുടക്കമിട്ടു. അബുദാബി ഇസ്‌ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അജ്മാൻ ബാങ്ക്, ഷാർജ ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളാണ് പദ്ധതിയിൽ സഹകരിക്കുന്നത്. മന്ത്രാലയത്തിന്റെ ഫീസ് അടച്ച ശേഷം ബാങ്കുകളിൽ നേരിട്ടു വിളിച്ചു തവണകളാക്കാൻ സാധിക്കും.
English Summary:
Dubai: Pay in instalments for UAE health ministry services
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.