ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് - മുംബൈ സെക്റ്ററിൽ സർവീസ് ഓപ്പറേറ്റ് ചെയ്യാനുള്ള ആകാശ എയറിന്റെ അഭ്യർഥന കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു. ഓഗസ്റ്റ് 23 മുതലാണ് കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആകാശ എയർ സർവീസ് ആരംഭിക്കുക. പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന തോതിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക.

കുവൈത്തിലേക്കും പുറത്തേക്കുമുള്ള യാത്രക്കാർക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഓപ്‌ഷനുകൾ വർധിപ്പിക്കുന്നതിനുള്ള ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായാണ് ആകാശയുടെ ഈ പുതിയ ഓപ്പറേഷന് അനുമതി നൽകിയതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്‌പോർട്ട് കൺട്രോളർ  റെയ്ദ് അൽ താഹർ കുവൈത്ത് വാർത്താ ഏജൻസിയോട്  പറഞ്ഞു.

തുടക്കത്തിൽ ആകാശയുടെ കുവൈത്തിൽ നിന്നുള്ള വിമാനങ്ങൾ മുംബൈയിലേക്ക് മാത്രമായിരിക്കും. താമസിയാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനങ്ങൾ വിപുലീകരിക്കാൻ എയർലൈന് പദ്ധതിയുണ്ട്. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ ആകാശയുടെ സാന്നിധ്യം പൗരന്മാരുടെയും താമസക്കാരുടെയും യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമെ രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അൽ താഹർ കൂട്ടിച്ചേർത്തു.

English Summary:

Akasa Air Starts Daily Flights Between Kuwait and Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com