ADVERTISEMENT

ദോഹ ∙ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് 'ഖത്തർ അവാർഡ്' ഏർപ്പെടുത്താനുള്ള തൊഴിൽ മന്ത്രിയുടെ നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. തൊഴിൽ  മേഖലയിൽ സ്വദേശികളെ കൂടുതൽ  നിയമിക്കുന്ന  സ്ഥാപനങ്ങൾക്കായിരിക്കും  അവാർഡ് നൽകുക.

സ്ഥാപനങ്ങൾക്ക് നിശ്ചയിക്കുന്ന സ്വകര്യ മേഖലയിലെ  സ്വദേശിവത്കരണം എന്ന ലക്ഷ്യങ്ങൾ കൈവരിക്കുക വഴി ഖത്തർ നാഷനൽ വിഷൻ നടപ്പിലാക്കുന്നതിൽ  ഇത്തരം  സ്ഥാപങ്ങൾ നൽകുന്ന വലിയ സംഭാവന കണക്കിലെടുത്തുകൊണ്ടാണ് സ്ഥാപനങ്ങളെ ആദരിക്കുന്നത്. ഇതിലൂടെ സ്വദേശി വൽക്കരണ മേഖലയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കിടയിൽ  മത്സരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെപ്പം പൗരന്മാരെ ശാക്തീകരിക്കുകയും തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ യോഗ്യരാക്കുകയും ചെയ്യുക എന്നതും ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിയിൽ ചേർന്ന മന്ത്രിസഭയുടെ പതിവ് യോഗത്തിലാണ് തൊഴിൽ മന്ത്രിയുടെ നിർദേശത്തിന് മന്ത്രി സഭ ത്വത്വത്തിൽ  അംഗീകാരം നൽകിയത്. 2024-ലെ 12-ലെ 12- നിയമമാണ് സ്വകാര്യമേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ചത്.

English Summary:

Qatar Award' for Indigenization in Private Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com