സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യ എഐ ഓപ്പൺ മത്സരം ആരംഭിച്ചു

Mail This Article
ദുബായ് ∙ സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യത്തെ എഐ, റോബട്ടിക്‌സ് ഓപൺ മത്സരമായ 'സ്റ്റോഗോകോംപ്' ദുബായ് സർവകലാശാലയിൽ ആരംഭിച്ചു. 9 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കായള്ള മത്സരം എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റിയും റോബോട്ടിക്‌സ് ഓട്ടോമേഷൻ സൊസൈറ്റിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
നവീകരണത്തിന് പ്രചോദനം നൽകുക, സർഗാത്മകത ഉണർത്തുക, വിദ്യാർഥികളിൽ ജിജ്ഞാസ വളർത്തുക എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യം. ഡിസ്നി കമ്പനിയുടെ ധനസഹായത്തോടെ, റോബട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (റാസ്), ദുബായ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് ഈ വിപ്ലവകരമായ മത്സരം സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇസേഫ് ചെയർമാൻ ഡോ. അബ്ദുല്ല മുഹമ്മദ് അൽ മെഹ്യാസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് നിർമിതബുദ്ധിയിൽ ഒരു മുൻനിര രാഷ്ട്രമായി മാറുക എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് അർത്ഥവത്തായ സംഭാവന നൽകാൻ 'സ്റ്റോഗോകോംപ്' വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.