ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഷാർജ ∙ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമായി 3 സാഹിത്യ അവാർഡുകൾക്കായി ഷാർജ ബുക്ക് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. ഷാർജ ചിൽഡ്രൻസ് ബുക്ക്, ഷാർജ ഓഡിയോ ബുക്ക് , കാഴ്ചപരിമിതർക്കായുള്ള പുസ്തകം എന്നീ മേഖലയിലാണ് അവാർഡ് നൽകുന്നത്. ആകെ 1.1 ലക്ഷം ദിർഹത്തിന്റേതാണ് അവാർഡുകൾ. 

ഏപ്രിൽ 23 മുതൽ മേയ് 4 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ നടക്കുന്നത്. അവാർഡിനുള്ള അപേക്ഷകൾ മാർച്ച് 31ന് അകം നൽകണം. എഴുത്തുകാർ, പ്രസാധകർ, പുസ്തകങ്ങളിലെ ചിത്രങ്ങൾ വരച്ചവർ എന്നിവർക്ക് അവാർഡിന് അപേക്ഷിക്കാം. റീഡിങ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിലാസം:  https://www.scrf.ae/en/awards.

നിബന്ധന 
അപേക്ഷകർ അവാർഡിനു പരിഗണിക്കേണ്ട പുസ്തകത്തിന്റെ 3 കോപ്പികൾ നൽകണം. പ്രസാധകരെ സംബന്ധിച്ചുള്ള വിവരങ്ങൾ, അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ, പാസ്പോർട്ട് പകർപ്പ് എന്നിവയും നൽകണം. https://www.scrf.ae/en/awardnominationform ഈ ലിങ്കും ഉപയോഗിക്കാം. 

ചിൽഡ്രൻസ് ബുക്ക് അവാർഡിന് 3 വിജയികൾ ഉണ്ടാകും. ഓരോരുത്തർക്കും 20,000 ദിർഹമാണ് അവാർഡ്. അറബിക് ചിൽഡ്രൻസ് ബുക്ക് (4 –12 വയസ്സുള്ളവർക്ക്), അറബിക് യങ് അഡൽറ്റ് ബുക്ക് (13 –17 വയസ്സുള്ളവർക്ക്), ഇംഗ്ലിഷ് പുസ്തകം (7– 13 വയസ്സുള്ളവർക്ക്). അവാർഡിനു പരിഗണിക്കേണ്ട പുസ്തകങ്ങൾ 2 വർഷത്തിനകം ആദ്യ എഡിഷൻ പ്രസിദ്ധീകരിച്ചതാകണം. തർജമ ചെയ്തതോ, മറ്റു ഭാഷകളിൽ നിന്ന് ഉൾക്കൊണ്ടതോ ആണെങ്കിൽ പരിഗണിക്കില്ല. സൃഷ്ടി മൗലികമാകണം. അവാർഡ് നേടുന്ന പുസ്തകങ്ങൾ പിന്നീട്, പ്രചരിപ്പിക്കുന്നതിനുള്ള അവകാശം അവാർഡ് കമ്മിറ്റിക്കു നൽകണം. 

കാഴ്ച പരിമിതകർക്കായുള്ള മികച്ച പുസ്തകത്തിനും 20,000 ദിർഹമാണ് അവാർഡ് തുക. മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ ഇതിനും ബാധകമാണ്. മികച്ച അറബിക്, ഇംഗ്ലിഷ് ഓഡിയോ ബുക്കുകൾക്ക് 15000 ദിർഹം വീതമാണ് അവാർഡ്.

English Summary:

Sharjah Book Authority Invites Applications for Literary Awards

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com