ADVERTISEMENT

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈത്ത് ഇഫ്താർ സംഗമം നടത്തി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ അസീസ് സലഫി റമസാൻ സന്ദേശം നൽകി. കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു, കെഡിഎൻഎ ട്രഷറർ മൻസൂർ ആലക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വിമൻസ് ഫോറം ട്രഷറർ സാജിത നസീർ എന്നിവർ ആശംസകൾ അറിയിച്ചു.

kdna-kuwait-organized-iftar-gathering-3

കെഡിഎൻഎ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ഇഫ്താർ കൺവീനർ അബ്ദുൽ റഹ്മാൻ എം.പി നന്ദിയും പറഞ്ഞു. കുവൈത്തിലെ വിവിധ ജില്ലാ-പ്രാദേശിക സംഘടനാ പ്രതിനിധികൾ, കലാസാംസ്കാരിക സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്താർ ജോ. കൺവീനർമാരായ ഷമീർ പി.എസ്, ഷെബിൻ പട്ടേരി, ശ്യാം പ്രസാദ്, കെഡിഎൻഎ കേന്ദ്ര-ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൺസ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ ഏകോപനം നടത്തി.

English Summary:

KDNA Kuwait organized an Iftar gathering

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com