ADVERTISEMENT

റിയാദ് ∙ പെരുന്നാൾ അവധിക്കാലത്ത്  റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സുരക്ഷിത അവധിക്കാല ബോധവൽക്കരണ ക്യാംപെയ്ൻ  ആരംഭിച്ചു. ഗതാഗത സുരക്ഷാ സമിതിയുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് റോഡ്സ്  ആണ് ക്യാംപെയ്ൻ  നടത്തുന്നത്. 

ഈദ് അവധിക്കാലത്ത്  റോഡ് ഉപയോക്താക്കളെ ഗതാഗത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്  ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനും റോഡ് മരണങ്ങൾ കുറയ്ക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർ ശ്രമങ്ങളുടെ ഭാഗമായി, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കും.

റോഡ് ഉപയോക്തൃ സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവധിക്കാലത്ത് എല്ലാ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായ യാത്രാ അന്തരീക്ഷം നൽകുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഈ ബോധവൽക്കരണ പരിപാടി പ്രതിഫലിപ്പിക്കുന്നുവെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) വിശദീകരിച്ചു. സുരക്ഷ, ഗുണനിലവാരം, ഗതാഗത സാന്ദ്രത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആശയങ്ങളുടെ ഭാഗമാണിത്.

Image Crdit : X/@RGAsaudi
സൗദി. Image Credit : X/@RGAsaudi

യാത്ര ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ പ്രവചനം നിരീക്ഷിക്കുക, വാഹനത്തിന്റെ മുൻ-പിൻ ലൈറ്റുകളുടെ സമഗ്രത ഉറപ്പാക്കുക, ടയറുകൾ, വായു മർദ്ദം, ബ്രേക്കുകൾ എന്നിവ പരിശോധിക്കുക, അടിയന്തര ഉപകരണങ്ങളുടെയും ഒരു സ്പെയർ ടയറിന്റെയും ലഭ്യത ഉറപ്പാക്കുക എന്നിവ ഉൾപ്പെടുന്നുവെന്ന് ആർ‌ടി‌എ ചൂണ്ടിക്കാട്ടി.

വാഹന രേഖകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവ കാലാവധിയുള്ളതാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോകാതിരിക്കാൻ  വേണ്ടി യാത്ര  പുറപ്പെടുന്നതിന് മുൻപേ തന്നെ മതിയായ ഉറക്കം ഉറപ്പാക്കണമെന്നും  അതോറിറ്റി ഡ്രൈവർമാരെ ഓർമപ്പെടുത്തി.

വാഹനങ്ങൾക്കിടയിൽ സുരക്ഷിത  അകലം പാലിക്കാതിരിക്കുക, ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, മറ്റ് വാഹനങ്ങൾക്ക് വഴി കൊടുക്കാതിരിക്കുക,  മുന്നറിയിപ്പ് സിഗ്നലുകൾ ഉപയോഗിക്കാതെ പെട്ടെന്ന് വാഹനമോടിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഗതാഗതത്തിന്റെ ദിശയ്ക്ക് എതിരായി വാഹനമോടിക്കുക തുടങ്ങിയ ലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Image Crdit : X/@RGAsaudi
Image Crdit : X/@RGAsaudi

വാഹനമോടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചാൽ ഡ്രൈവർമാർ പരിഭ്രാന്തരാകരുതെന്നും ശാന്തരായി  സ്റ്റിയറിങ് വീൽ മുറുകെ പിടിക്കണമെന്നും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കാൻ ആക്സിലറേറ്ററിൽ നിന്ന് കാൽ ക്രമേണ മാറ്റി മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും  അതോറിറ്റി നിർദ്ദേശിച്ചു.

അടിയന്തര ഘട്ടങ്ങളിൽ  996 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം. അവധിക്കാലത്ത് അപകടങ്ങളുടെ നിരക്ക് ഏകദേശം 15% വർധിക്കുന്നുണ്ടെന്നും, റോഡുകളിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ഓർമപ്പെടുത്തി. 

English Summary:

Saudi launches Safe Holiday Campaign ahead of Eid Al Fitr

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com