ഐസിബിഎഫ് പുതിയ മാനേജ്‌മെന്റ് കമ്മിറ്റി ചുമതലയേറ്റു

Mail This Article
ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസി എപ്പെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ് ) പുതിയ മാനേജ്‌മെന്റ് കമ്മിറ്റി ചുമതലയേറ്റു. ഐസിസി അശോകാ ഹാളിൽ നടന്ന പരിപാടിയിൽ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോ ഓർഡിനേറ്റിങ് ഓഫിസറുമായ ഈഷ് സിംഗാൾ മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയിൽ മറ്റ് എപ്പെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ (ഐസിസി), ഇ.പി. അബ്ദുൽ റഹ്‌മാൻ (ഐഎസ്‌സി), താഹ മുഹമ്മദ് (ഐബിപിസി)
എപ്പെക്സ് ബോഡി മാനേജ്‌മെന്റ് കമ്മിറ്റി - ഉപദേശക സമിതി അംഗങ്ങൾ, മുതിർന്ന കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ പഴയ കമ്മിറ്റി ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ ആമുഖ ഭാഷണം നടത്തി. പഴയ ഉപദേശക സമിതി അംഗങ്ങളെ മുഖ്യാതിഥി ആദരിച്ചു.
സ്ഥാനമൊഴിഞ്ഞ ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ മറുപടി പ്രസംഗം നടത്തി. പുതിയ ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ് അംഗങ്ങളായ നീലാംബരി എസ്, സദീഷ് വിളവിൽ, ജാവേദ് അഹമ്മദ്, സറീന അഹദ് എന്നിവരെ ഈഷ് സിംഗാൾ സ്വീകരിച്ചു. ചെയർമാൻ പ്രസാദ് സദസിനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.

പുതുതായി മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, നിർമല ഗുരു (ഹെഡ് ഓഫ് ഫിനാൻസ്), ഖാജാ നിസാമുദീൻ (ലീഗൽ സെൽ), ശങ്കർ ഗൗഡ് (ലേബർ ആൻഡ് ഫിഷർമൻ വെൽഫയർ), അമർ വീർ സിങ് (കോൺസുലാർ സർവീസ്), മണി ഭാരതി (കമ്യൂണിറ്റി വെൽഫയർ ആൻഡ് ഇൻഷുറൻസ് സ്‌കീം), മിനി സിബി (ആശ്രയ ആൻഡ് മെഡിക്കൽ ക്യാംപ്), ഇർഫാൻ അൻസാരി (റീപാട്രിയേഷൻ ആൻഡ് യൂത്ത് വെൽഫയർ) എന്നിവരെ മുഖ്യാതിഥി സ്വീകരിച്ചു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നന്ദി പറഞ്ഞു.