മടവൂർ സി എം സെന്റർ വാർഷികവും സി എം ഉറൂസ് മുബാറക്കും ഏപ്രിൽ 5ന്; സ്വാഗത സംഘം രൂപീകരിച്ചു

Mail This Article
അബുദാബി ∙ മടവൂർ സി എം സെന്റർ അബുദാബി കമ്മിറ്റിയും ഐസിഎഫ് റീജനും ചേർന്ന് ഏപ്രിൽ 5ന് അബുദാബി ഐഐസിസി ഓഡിറ്റോറിയത്തിൽ നടത്തുന്ന മടവൂർ സിഎം സെന്റർ 35-ാം വാർഷിക ഐക്യദാർഡ്യ സമ്മേളനത്തിന്റെയും സിഎം വലിയുല്ലാഹിയുടെ 34-ാമത് ഉറൂസ് മുബാറക് പരിപാടിയുടെയും വിജയത്തിനായി അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു.
മുസ്തഫ ദാരിമി കടങ്കോട്, പി. വി. അബൂബക്കർ മുസ്‌ലിയാർ, ഉസ്മാൻ സഖാഫി തിരുവത്ര, വഹാബ് ബാഖവി, സിദ്ദിഖ് അൻവരി, ഹമീദ് ഈശ്വര മംഗലം, ഹമീദ് പരപ്പ (അഡ്വൈസറി ബോർഡ്), ഹംസ അഹ്സനി (ചെയ) ഇഖ്ബാൽ മുസ്‌ലിയാർ, അബ്ദുല്ല വെള്ളിമാട് കുന്ന്, ഹസൈനാർ അമാനി, റസാഖ് ഹാജി (വൈസ് ചെയ), നാസർ മാസ്റ്റർ (ജനറൽ കൺ), ഷാഫി പട്ടുവം, ഹക്കീം വളക്കൈ, റഫീഖ് അണ്ടോണ, അയ്യൂബ് കൽപകഞ്ചേരി (കൺ),പി.സി ഹാജി (ഫിനാൻസ് കൺ), ഫഹദ് സഖാഫി ചെട്ടിപ്പടി (ചീഫ് കോ ഓർഡിനേറ്റർ), ലത്തീഫ്ഖുത്തുബി, ലത്തീഫ് കിനാശ്ശേരി, ഷാജഹാൻ തിരുവമ്പാടി (കോ ഓർഡിനേറ്റർ), അബ്ദുറഹ്മാൻ മാട്ടൂൽ, അസ്ഫാർ മാഹി, യാസിർ വേങ്ങര (ഫാമിലി കോ ഓർഡിനേറ്റർ ), ലത്തീഫ് ഹാജി മാട്ടൂൽ, അഖ്ലാഖ് ചൊക്ലി (ഫൂഡ് ആൻഡ് റിഫ്രഷ്മെൻറ്) സലാം ഇർഫാനി, സമദ് സഖാഫി (പബ്ലിസിറ്റി), സയ്യിദ് ഹാമിദ് തങ്ങൾ, സുബൈർ ബാലുശ്ശേരി, ഷിഹാബ് സഖാഫി നാറാത്ത്(റിസപ്ഷൻ) ഖമറുദ്ദീൻ മാഷ്, അമീറുദ്ദീൻ സഖാഫി, ഹുസൈൽ സിദ്ധിഖി (മീഡിയ) യാസിർ സിദ്ധിഖ്, ഫൈസൽ കരേക്കാട്, ഷബീർ അലി (ഐ ടി - സപ്പോർട്ട്), സൂപ്പി പേരാമ്പ്ര, മുഹമ്മദ് വേങ്ങര (വൊളന്റിയർ) തുടങ്ങി എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 55 അംഗ സ്വാഗത സംഘ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
ഐ സി എഫ്, ആർ എസ് സി, കെ സി എഫ് നേതാക്കൾ പങ്കെടുക്കും. മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റും മടവൂർ സി എം സെന്റർ ജനറൽ സെക്രട്ടറിയുമായ ടി. കെ. അബ്ദുറഹ്മാൻ ബാഖവി മടവൂർ മുഖ്യാതിഥി ആയിരിക്കും. സി എം മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, മുഹിബ്ബ് സംഗമം, ഡോക്യുമെന്ററി പ്രദർശനം, തബറുക്ക് വിതരണം എന്നിവയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ-0552247242(ഫഹദ്).
