ഉംറ തീർഥാടകനായ പാലക്കാട് സ്വദേശി മദീനയിൽ അന്തരിച്ചു

Mail This Article
×
മദീന ∙ മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു. പാലക്കാട്, ചാലിശ്ശേരി സ്വദേശി, മണ്ണാരപ്പറമ്പ് മൂക്കിലപ്പീടികയിൽ പാളികാട്ടിൽ സെയ്തലവി ഹാജി മകൻ ഹമീദ് (67) ആണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം രോഗബാധിതനായി ഒരു മാസത്തോളമായി മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ. പരേതയായ ഫാത്തിമ, മക്കൾ.ഷിജില, ഷിബിന, ജസീല, ഷിഹാബ്. മൃതദേഹം മദീന ജന്നത്തുൽ ബഖീയയിൽ ഖബറടക്കും. മദീന കെഎംസിസി വെൽഫയർ വിങ്ങിന്റെ സഹായത്തോടെയാണ് മരണാനന്തര കർമ്മങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കുന്നത്.
English Summary:
Hamid (67), malayali umrah pilgrim died in Madinah.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.