രാജ്യാന്തര വനിതാദിനാഘോഷവും മൈലാഞ്ചിയിടൽ മത്സരവും ഏപ്രിൽ 18ന്

Mail This Article
റിയാദ് ∙ കേളി കുടുംബവേദി നടത്തിവരാറുള്ള 'ജ്വാല 2025' അവാർഡ് ദാനവും മൈലാഞ്ചിയിടൽ മത്സരവും ഏപ്രിൽ 18ന് ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. പരിപാടികളുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോഷ് തയ്യിൽ ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് പ്രിയാവിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സീബാ കൂവോട് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രാജ്യാന്തര വനിതാ ദിനം ഇത്തവണ റമസാൻ മാസത്തിലായതിനാലാണ് പരിപാടികൾ ഏപ്രിൽ 18ലേക്ക് മാറ്റിയത്.
പരിപാടിയുടെ വിജയത്തിനായി വി.എസ്. സജീന (ചെയർപഴ്സൻ), ദീപ രാജൻ (വൈസ് ചെയർപഴ്സൻ), വിജില ബിജു (കൺവീനർ), അഫ്ഷീന (ജോ. കൺവീനർ) എന്നിവരെയും അൻസിയ, ലാലി രജീഷ്, ആരിഫ ഫിറോസ്, ശാലിനി സജു, സിനുഷ, അനിത, ശരണ്യ, രജിഷ നിസാം, സോവിന, നീതു രാഗേഷ്, ഹനാൻ, രമ്യ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
സാമ്പത്തിക കാര്യങ്ങൾക്കായി ഷഹീബ (കൺവീനർ), ജി.പി. വിദ്യ (ജോ. കൺവീനർ), സന്ധ്യ രാജ്, വർണ്ണ ബിനുരാജ്, നിവ്യ സിംനേഷ് എന്നിവരും പ്രോഗ്രാം കമ്മിറ്റിയിൽ ഗീത ജയരാജ് (കൺവീനർ), സീന സെബിൻ, ഷിനി നസീർ, സീന കണ്ണൂർ, ലക്ഷ്മി പ്രിയ, അഫീഫ (ജോ. കൺവീനർമാർ) എന്നിവരും പ്രവർത്തിക്കും. പബ്ലിസിറ്റി കൺവീനർമാരായി സിജിൻ കൂവള്ളൂരും സിംനേഷും പശ്ചാത്തല സൗകര്യങ്ങൾക്കായി സിജിൻ, സുകേഷ്, സുനിൽ, ഷമീർ എന്നിവരും ഭക്ഷണ കമ്മിറ്റി കൺവീനർമാരായി ജയരാജ്, സുകേഷ്, നൗഫൽ, ജയകുമാർ എന്നിവരും ഫോട്ടോ പ്രദർശനത്തിന് ജയകുമാറും മായ ലക്ഷ്മിയും മൈലാഞ്ചിയിടൽ മത്സരത്തിന്റെ കോ-ഓഡിനേറ്റർമാരായി ശ്രീഷ സുകേഷും ഷംഷാദ് അഷ്‌റഫും പ്രവർത്തിക്കും.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കേന്ദ്ര കമ്മറ്റി അംഗം സുകേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും പരിപാടിയുടെ കൺവീനർ വിജില ബിജു നന്ദിയും പറഞ്ഞു.