Activate your premium subscription today
റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെയാത്രക്കാര് സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
മക്ക ∙ റമസാനിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 3 കോടിയിലേറെ തീർഥാടകർ ഉംറ നിർവഹിച്ചതായി ഹറം കാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. വലീദ് ബാസ്വമദ് പറഞ്ഞു. വിവിധ വകുപ്പുകളുടെ കഠിന പ്രയത്നം മൂലം തീർഥാടകർക്ക് പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സേവനം നൽകാനായെന്നും പറഞ്ഞു. റമസാനിലെ ഉംറ തീർഥാടനം കഴിഞ്ഞ്
അബുദാബി ∙ അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. പെരുന്നാൾ പ്രമാണിച്ച് 9 ദിവസമാണ് അവധി. ഈ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുകയാണ് പതിവ്. ചിലർ നാമമാത്ര ജീവനക്കാരെ ചുമതലപ്പെടുത്തും. ഈ തക്കത്തിൽ സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും.
അബുദാബി ∙ നീണ്ട പെരുന്നാൾ അവധി പ്രവാസികൾ ആഘോഷമാക്കിയതോടെ യുഎഇയിലെ വിനോദ കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഇൻഡോർ, ഔട്ഡോർ കേന്ദ്രങ്ങളെല്ലാം നിറഞ്ഞു. പ്രവേശന ഫീസില്ലാത്ത പാർക്കിലും ബീച്ചിലും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലുമുള്ള തിരക്ക് തീം പാർക്കുകളിലും അനുഭവപ്പെട്ടു. അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ,
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിലെ ഈദ് പ്രാർഥനയിൽ പങ്കെടുത്തു. ഫത്വ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ഒമർ അബ്തൂർ അൽ ദരെയ് പ്രാർഥനകൾക്ക് നേതൃത്വം നൽകി. കുടുംബ ബന്ധങ്ങളിൽ കൂടുതൽ ഇഴയടുപ്പം ഉണ്ടാകേണ്ടത് അതിപ്രധാനമാണെന്നും കുടുംബങ്ങളിലെ ഐക്യം ജീവിതം
ജിദ്ദ ∙ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നു. ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിൽ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ഹറമിൽ നടന്ന പെരുന്നാൾ
അബുദാബി ∙ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ദരിദ്രരുടെ വിശപ്പകറ്റാനും ലക്ഷ്യമിട്ട് 7 വർഷം മുൻപ് ആരംഭിച്ച യുഎഇ ഫുഡ് ബാങ്കിലൂടെ അന്നം നൽകിയത് ലോക രാജ്യങ്ങളിലെ 7 കോടിയിലേറെ പേർക്ക്. ഉദാരമതികളിൽ നിന്ന് ലഭിക്കുന്ന സംഭാവന സ്വീകരിച്ച് രാജ്യാന്തര മാനദണ്ഡം പാലിച്ചാണ് വിതരണം. എന്നും ഫുഡ് ബാങ്ക്
മക്ക∙ മക്ക, മദീന ഹറം പള്ളികളിൽ റമസാൻ 29ന് രാത്രിയിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുത്തത് 25 ലക്ഷത്തിലേറെ പേർ. റമസാൻ ആദ്യ ദിവസം മുതൽ നടന്ന നമസ്കാരങ്ങളിലൂടെ ഖുർആൻ പാരായണം ചെയ്ത് പൂർത്തീകരിച്ചതിന്റെ പ്രാർഥനയിൽ (ഖത്തമുൽ ഖുർആൻ) പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത് തിരക്കു കൂടാൻ കാരണമായി. സൗദി കിരീടാവകാശി
അബുദാബി ∙ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇഫ്താർ സ്മരണകൾക്ക് ഇനി 11 മാസത്തെ ഇടവേള. റമസാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായതോടെ വിശ്വാസികൾ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങൾ തുടങ്ങി. റമസാനിൽ 30 ദിവസവും ഗൾഫിലെ സായാഹ്നങ്ങളെ സജീവമാക്കി. സമൂഹ നോമ്പുതുറ. വ്രതാനുഷ്ഠാനം പോലെ തന്നെ
മസ്കത്ത് ∙ ഒമാനില്‍ ഈദുല്‍ ഫിത്ര് ആഘോഷത്തിലലിഞ്ഞ് വിശ്വാസികള്‍. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ പകലുകളിലും ആരാധനകളില്‍ മുഴുകിയ രാവുകളിലും നേടിയ ആത്മ സായൂജ്യം ഒട്ടും ചോരാതെയായിരുന്നു ആഘോഷം. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മസ്കത്തിലെ സീബ് വിലായത്തിലുള്ള സയ്യിദ ഫാത്തിമ ബിന്ത് അലി മസ്ജിദില്‍
അബുദാബി ∙ യുഎഇ പ്രസിഡന്റും ഇതര ഭരണാധികാരികളും പെരുന്നാൾ (ഇൗദുൽ ഫിത്ർ) പ്രാർഥന നിർവഹിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ
ദുബായ് ∙ ഇൗദുൽ ഫിത്ർ ആഘോഷത്തിന് ഗൾഫിൽ സമാരംഭം. ഇന്നലെ റമസാൻ 30 പൂർത്തിയാക്കിയാണ് ഇന്ന് ഗൾഫില്‍ പെരുന്നാൾ ആഘോഷിക്കുന്നത്
അബുദാബി∙ യുദ്ധം വിതച്ച ദുരിതത്തിലും പട്ടിണിയിലും തളരാത്ത ആവേശവുമായി റമസാൻ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയ പലസ്തീൻ ജനതയ്ക്ക് യുഎഇ പെരുന്നാൾ പുടവ എത്തിച്ചു. പെരുന്നാൾ കോടിയും ആഘോഷത്തിനുള്ള സാമഗ്രികളും പ്രത്യേക വിമാനത്തിൽ ഈജിപ്തിലെ അൽ അറിഷ് വിമാനത്താവളം വഴി ഗാസയിൽ എത്തിച്ച് വിതരണം
ദുബായ് ∙ ദുബായിലെ രണ്ട് മലയാളി ഇൗദ് ഗാഹുകളും പെരുന്നാൾ നമസ്കാരം നിർവഹിക്കാനെത്തിയവരാൽ പ്രാർഥനാനിർഭരമായി. അൽ ഖൂസ് അൽ മനാർ സെന്റർ, ഖിസൈസ് ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തടെ അൽ മനാർ സെന്റർ ഇൗദ് ഗാഹുകളൊരുക്കിയത്. ഇതാദ്യമാണ് ദുബായിൽ രണ്ട് ഇൗദ് ഗാഹുകൾ
അബുദാബി ∙ വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയിൽ സ്വാംശീകരിച്ച പുത്തൻ ഊർജവുമായി ഈദുൽഫിത്ർ ആഘോഷിച്ച് വിശ്വാസികൾ. വ്യത്യസ്ത ദിവസങ്ങളിലാണ് വ്രതാനുഷ്ഠാനം തുടങ്ങിയതെങ്കിലും ഗൾഫിലും കേരളത്തിലും ഒന്നിച്ച് പെരുന്നാൾ എത്തിയത് ഇരട്ടിമധുരമായി. ശവ്വാൽ അമ്പിളി മാനത്ത് തെളിഞ്ഞതോടെ ദൈവ പ്രകീർത്തനങ്ങൾ (തക്ബീർ) ഉയർന്നു.
ദുബായ് ∙ മൈലാഞ്ചി മൊഞ്ചുള്ള രാവിൽ ദുബായിലെ സൗഹൃദക്കൂട്ടായ്മകൾ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി. ഇന്നലെ രാത്രി ഇവർക്കെല്ലാം മൈലാഞ്ചിപ്പൂക്കൾ വിരിയുന്ന സന്തോഷരാവ്. കഴിഞ്ഞ 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്ഫടികശുദ്ധി കൈവന്ന മനസ്സോടെ ഇന്ന്(10) ഇൗദുൽ ഫിത് ർ ആഘോഷിക്കാനുള്ള ആവേശത്തിലാണ് എല്ലാവരും. ദുബായ്
ദുബായ് ∙ യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും പെരുന്നാളാഘോഷം (ഈദുൽ ഫിത്ർ) ബുധനാഴ്ചയാണ്. തിങ്കൾ മുതൽ പെരുന്നാളവധി ആരംഭിച്ചു. നഗരവീഥികളില്‍ കൂടുതൽ അലങ്കാരവിളക്കുകൾ സജ്ജീകരിച്ചു. ഈദ് ഗാഹുകൾ അടക്കം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈദുഗാഹുകളും പള്ളികളും പെരുന്നാൾ പ്രാർഥനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.
ഷാർജ/ദുബായ് /ഫുജൈറ/ദിബ്ബ∙ കഴിഞ്ഞ 29 ദിവസങ്ങളിലും യുഎഇയിലെ മലയാളി സംഘടനകൾക്ക് വിശ്രമില്ലാ വേളകളായിരുന്നു. ലേബർ ക്യാംപുകളിലും തൊഴിലിടങ്ങളിലും പാർക്കുകളിലും പൊതുവേദികളിലും ഒത്തുകൂടി അവർ നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്യുകയും സൗഹൃദം പങ്കിട്ട് നോമ്പുതുറക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഇപ്രാവശ്യം
അബുദാബി ∙ വ്രതാനുഷ്ഠാനം പോലെ തന്നെ പവിത്രമാണ് മറ്റൊരാളെ നോമ്പു തുറപ്പിക്കുക എന്നത്. റമസാനിൽ 30 ദിവസവും ഗൾഫിലെ സായാഹ്നങ്ങളെ സജീവമാക്കിയ സമൂഹ നോമ്പുതുറയ്ക്ക് ഇന്നു പരിസമാപ്തിയാകും. ഇനി ഈ സൗഹാർദ കൂട്ടായ്മയ്ക്ക് സാക്ഷിയാകാൻ 11 മാസത്തെ കാത്തിരിപ്പ്. പൊതുസ്ഥലങ്ങളിൽ ഇഫ്താർ ടെന്റുകൾ ഒരുക്കിയും മറ്റും സമൂഹ
അബുദാബി ∙ വ്രതാനുഷ്ഠാനത്തിലൂടെ കരുണയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് ഗൾഫ് രാജ്യങ്ങൾ നാളെ ഈദുൽ ഫിത്ർ ആഘോഷത്തിലേക്ക്. പ്രഖ്യാപനം വന്നതോടെ ആഘോഷത്തിനുള്ള തയാറെടുപ്പുകൾ സജീവമായി. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിലും കേരളത്തിലും പ്രഖ്യാപനത്തിന് ഇന്നു വൈകിട്ടു വരെ
റിയാദ് ∙ പെരുന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഒരുങ്ങി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. ജിദ്ദയില്‍ പ്രൊമിനൈഡിലും റിയാദില്‍ ബൊളിവാഡ് സിറ്റിയിലും അല്‍കോബാറില്‍ വാട്ടര്‍ ടവറിലും കരിമരുന്ന് പ്രയോഗം നടക്കും. രാത്രി ഒൻപത് മണിക്കായിരിക്കും കരിമരുന്ന് പ്രയോഗം. മദീനയില്‍ അല്‍ആലിയ മാളിന് എതിര്‍വശത്തും ഹായിലില്‍ സലാം
മസ്കത്ത് ∙ ഒമാനില്‍ ശവ്വാല്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ഇന്ന് യോഗം ചേരും. രാജ്യത്ത് ഇന്ന് റമസാന്‍ 29 ആണ്. മാസപ്പിറ കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24694,400, 24644037, 24644070, 24644004, 24644015
മക്ക ∙ മക്കയിലെ മസ്ജിദുൽ ഹറമിൽ പെരുന്നാൾ നമസ്കാരം രാവിലെ 6.20നും മദീനയിലെ മസ്ജിദുനബവിയിൽ 6:19നും നിർവഹിക്കും. മക്കയിൽ പ്രഭാഷണത്തിനും നമസ്ക്കാരത്തിനും ഷെയ്ഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും. മദീനയിലെ മസ്ജിദുനബവിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫി ഈദുൽ ഫിത്ർ പ്രാർഥനയ്ക്കും
ഷാർജ ∙ മുരളി മംഗലത്ത് എന്ന മുരളിമാഷ് നോമ്പ് കവിതകളുടെ പത്താം വർഷത്തിലേക്കു കടക്കുന്നു. ശരീരത്തിലെയും മനസ്സിലെയും ദുർമേദസ്സുകൾ ഉരുക്കിക്കളയുന്ന ഈ റമസാനിലെയും എല്ലാ ദിവസവും ഓരോ കവിത വീതം ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു. അവ സമൂഹമാധ്യമങ്ങളിലൂടെ വായിക്കാൻ വേണ്ടി ആളുകൾ കാത്തിരിക്കുന്നു. ഇസ്ലാം
അബുദാബി ∙ പെരുന്നാൾ ആഘോഷങ്ങൾ ഉഷാറാക്കാൻ അബുദാബിയിൽ 21 പുതിയ പാർക്കുകൾ കൂടി തുറന്നു. ഖലീഫ സിറ്റിയിലാണ് പുതിയ ഉദ്യാനങ്ങൾ തുറന്നതെന്ന് അബുദാബി നഗരസഭാ ഗതാഗത വകുപ്പ് അറിയിച്ചു. ഇവയിൽ 2 പാർക്കുകൾ ഭിന്നശേഷി സൗഹൃദമായാണ് നിർമിച്ചത്. കളിക്കളങ്ങൾ, ഇരിപ്പിടങ്ങൾ, ഒത്തുകൂടാനുള്ള ഇടങ്ങൾ, ബാർബിക്യൂ സൗകര്യം,
മസ്കത്ത് ∙ ഒമാനില്‍ ഇനി ചെറിയ പെരുന്നാള്‍ അവധിക്കാലം. ഔദ്യോഗിക അവധി ദിനങ്ങള്‍ ഇന്ന് (ചൊവ്വ) മുതല്‍ ഏപ്രില്‍ 11 വരെയാണ്. വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും. പൊതുസ്വകാര്യ മേഖലകളില്‍ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 11 ഞായറാഴ്ചയാകും പ്രവര്‍ത്തനം
മദീന ∙ റമസാൻ 20 വരെ പ്രവാചക നഗരിയിലെത്തിയത് രണ്ട് കോടിയോളം വിശ്വാസികൾ. റമസാൻ 20 വരെ മൊത്തം 19,899,991 വിശ്വാസികൾ മസ്ജിദുന്നബവിയിലെത്തി. 1,643,288 ആളുകൾ പ്രവാചകന്റെ ഖബറിടം സന്ദർശിച്ചു. ‘റൗദ’യിൽ 655,277 പേരാണ് ഈ കാലയളവിൽ സന്ദർശനം
അബുദാബി/റിയാദ്∙ ശവ്വാൽ മാസപ്പിറ എവിടെയും ദൃശ്യമാകാത്തതിനാൽ ഗൾഫിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ)ബുധനാഴ്ച . ഇതോടെ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു.
അബുദാബി ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്ഈ മാസം (ഏപ്രിൽ) 8 മുതൽ അറബി മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ
അബുദാബി∙ റമസാനിൽ വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. ഒംസിയാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത വിഭാഗങ്ങളിൽ നിന്ന് 200 നേതാക്കൾ പങ്കെടുത്തു. വിശ്വാസം, സൗഹൃദം, ഐക്യം എന്നീ ലക്ഷ്യങ്ങളോടെയാണ് ഒംസിയാത്ത് സംഘടിപ്പിച്ചതെന്ന് ബിഎപിഎസ് ക്ഷേത്രം പ്രതിനിധികൾ
അബുദാബി ∙ വ്രതപുണ്യത്തിനൊടുവിൽ എത്തുന്ന ഈദുൽഫിത്റിനെ (ചെറിയ പെരുന്നാൾ) വരവേൽക്കാൻ യുഎഇ ഒരുങ്ങി. പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിലെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും സജ്ജമായി. യുഎഇയിൽ റമസാൻ 29 ആയ ഇന്നു വൈകിട്ട് ശവ്വാൽ മാസപ്പിറവി കണ്ടാൽ നാളെയായിരിക്കും
തുഗ്ബ∙ നവയുഗം സാംസ്ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം, മത,ജാതി,സാമ്പത്തികവ്യത്യാസങ്ങൾക്കുമപ്പുറം പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും വിളംബരമായി മാറി. തുഗ്ബ ബഗ്ലഫ് സനയ്യയിൽ ഉള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും
റിയാദ്∙ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു. കേളി കഴിഞ്ഞ 19 വർഷത്തോളമായി
കുവൈത്ത് സിറ്റി∙ കുവൈത്തിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ 20 വർഷമായി റമസാൻ നോമ്പ് കാലത്തു നടത്തി വരാറുള്ള ഇഫ്താർ വിരുന്നായ സൗഹൃദത്തനിമ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആസൂത്രണമികവ് കൊണ്ടു മികച്ചു നിന്ന ഈ വിരുന്നിൽ കുവൈത്ത് ട്രാൻസ്പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും, കുവൈത്ത് ഓർഗൻ
മക്ക∙ മക്കയിലെ ഹറമിൽ ഞായറാഴ്ച രാത്രി നടന്ന ഖത്മൽ ഖുർആൻ പ്രാർഥനയിൽ പങ്കെടുത്തത് 25 ലക്ഷം പേർ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിരവധി ലോകനേതാക്കൾക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു. റമസാനിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളിൽ ഖുർആൻ പാരായണം ചെയ്ത്
യുഎഇയിലെ പെരുന്നാൾ(ഈദുൽ ഫിത്ർ) പ്രാർഥനാ സമയം പ്രഖ്യാപിച്ചു. അതേസമയം, റമസാൻ അവസാനിക്കുന്നതിന്റെയും പെരുന്നാൾ തുടക്കത്തിന്റെയും സൂചന നൽകുന്ന ചന്ദ്രക്കലയ്ക്കായി നിരീക്ഷണം യുഎഇയിലെ ചന്ദ്രദർശന സമിതി നാളെ( തിങ്കൾ) വൈകിട്ട് യോഗം ചേരും.
മസ്കത്ത് ∙ പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാന്‍ രാജ്യത്തെ ഈദ് ഹബ്ത മാര്‍ക്കറ്റുകള്‍ സജീവമായി. ഗ്രാമീണ ചന്തകളില്‍ തിരക്കിന്റെ നാളുകളാണിപ്പേള്‍. പരമ്പരാഗത കച്ചവടങ്ങളുടെ പ്രതാപത്തിന് കോട്ടമില്ലെന്ന് അടിവരയിടുന്നതാണ് ഓരോ ചന്തകളിലെയും തിരക്കുകള്‍ സൂചിപ്പിക്കുന്നത്. പെരുന്നാളിന് ജനങ്ങള്‍ക്ക് വേണ്ട എല്ലാ
ഷാർജയിൽ ഇപ്രാവശ്യത്തെ പെരുന്നാൾ(ഈദുൽ ഫിത്ർ) ‘ഉയരങ്ങളിൽ’ ആഘോഷിക്കാം. ഫ്ലൈ ഹൈ ബലൂൺ ഓപറേഷൻസ് എന്ന പേരിൽ ഷാർജ ഔദ്യോഗികമായി തുടക്കമിട്ട വിനോദ കേന്ദ്രമാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.
ദുബായ്∙ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ജിഡിആർഎഫ്എ–ദുബായ് എമിഗ്രേഷൻ ) പെരുന്നാൾ( ഈദുൽ ഫിത്ർ) അവധിക്കാലത്തെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാവുമെന്നും അൽ അവീറിലെ കസ്റ്റമർ
റിയാദ്∙ ഫിത്വർ സകാത്ത് പണമായി നൽകാൻ പറ്റില്ലെന്നും അത് പ്രവാചകന്റെയും അനുചരൻമാരുടെയും ചര്യകൾക്കെതിരാണെന്നും സൗദി ഉന്നത പണ്ഡിത സഭ മേധാവിയും ഗ്രാൻഡ് മുഫ്തിയുമായ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് വ്യക്തമാക്കി. പ്രവാചകന്റെയും അനുചരൻമാരുടെയും കാലത്ത് ഭക്ഷണമാണ് ഫിത്വർ സകാത്തായി നൽകിയിരുന്നത്. ഗോതമ്പ്,
ദുബായ്∙ പെരുന്നാളിന് മൈലാഞ്ചിയിടാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ. യുഎഇയിലും പെരുന്നാളിനോട് അനുബന്ധിച്ച് കൈകളിലും കാലുകളിലും മൈലാഞ്ചിയണിയുന്നവർ നിരവധിയാണ്. അറബ് സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട് മൈലാഞ്ചിക്ക്. മരുഭൂമിയിലെ ചൂട് കാലാവസ്ഥയില്‍ നിന്ന് ആശ്വാസമാകാന്‍ പണ്ട് കാലത്ത് മൈലാഞ്ചി
റിയാദ്∙ സൗദിയിൽ പെരുന്നാൾ പിറ നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തു. ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത് നഗ്നനേത്രങ്ങൾകൊണ്ടോ ദൂരദർശിനിയിലൂടെയൊ കാണുന്ന ഏതൊരു വ്യക്തിയും തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും പെരുന്നാൾ
അബുദാബി ∙ റമസാൻ രാവിൽ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി എത്തിയ ആയിരക്കണക്കിന് വിശ്വാസികൾ മസ്ജിദുകളെ ഭക്തിസാന്ദ്രമാക്കി. ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒത്തുവന്ന ധന്യമുഹൂർത്തത്തിൽ വിശ്വാസികളാൽ സമ്പന്നമായിരുന്നു ആരാധനാലയങ്ങൾ. 5 നേരത്തെ നമസ്കാരങ്ങളിലും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹിലും
മക്ക ∙ റമസാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി. ജുമുഅ നമസ്കാരത്തിലും രാത്രി നമസ്കാരങ്ങളിലും പങ്കെടുക്കാൻ പതിനായിരങ്ങൾ ഹറമുകളിലെത്തി. അത്ഭുത പൂർവമായ തിരക്കായിരുന്നു രാത്രി നമസ്കാരങ്ങളിലും കണ്ടത്. അവസാന ദിനരാത്രങ്ങൾക്ക് പുണ്യമേറെയുണ്ട്. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ
ദുബായ് ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിവസങ്ങളിൽ ദുബായിൽ ആറ് ദിവസം പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. തിങ്കളാഴ്ച (റമസാൻ 29) മുതൽ ഇസ്ലാമിക മാസം ശവ്വാൽ 3 വരെയിരിക്കും സൗജന്യ പാർക്കിങ്. പെരുന്നാൾഈ മാസം 10-ന് ആണെങ്കിൽ 8 മുതൽ 12 വരെ പാർക്കിങ്
ദുബായ് ∙ പെരുന്നാൾ (ഇൗദുൽ ഫിത്ർ) പ്രമാണിച്ച് 2000 ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവോടെ യൂണിയൻ കോപ് 3 പ്രൊമോഷണൽ ക്യാംപെയിനുകൾ പ്രഖ്യാപിച്ചു, ഭക്ഷണം, ഭക്ഷ്യേതര, അവശ്യ ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയ്ക്ക് 60% വരെ കിഴിവുകൾ ഇതിലുൾപ്പെടുന്നു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റുക,
ദുബായ് ∙ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. പുണ്യമാസത്തിന്റെ പരിപൂർണത കൈവരുത്താൻ ഫിത്ർ സക്കാത്തിലൂടെ വിശുദ്ധി വരുത്താൻ യുഎഇയിലെ പള്ളി ഇമാമുമാർ ജുമുഅ ഖുതുബയിൽ ആഹ്വാനം ചെയ്തു. നാല് നോമ്പ് കൂടി കഴിഞ്ഞാൽ റമസാൻ 30 പൂർത്തിയാകും. വിട പറയുന്നതിനു മുൻപുള്ള അവസാന വെള്ളിയാഴ്ച
മസ്കത്ത് ∙ പുണ്യങ്ങളുടെ വിശുദ്ധമാസത്തിലെ അവസാന വെള്ളിയെ പ്രാര്‍ഥനയോടെ വരവേറ്റ് വിശ്വാസികള്‍. മനമുരുകി പ്രാര്‍ഥനയില്‍ മുഴുകിയാണ് ആളുകള്‍ ഇന്നലെ പള്ളികളില്‍ ചെലവഴിച്ചത്. വിശ്വാസി സമൂഹം ജുമുഅ പ്രാര്‍ഥനക്കായി ഒഴുകിയെത്തി. നേരത്തെ തന്നെ പള്ളി അങ്കണങ്ങള്‍ നിറഞ്ഞ് കവിഞ്ഞു. ആദ്യ വാങ്കിന് മുമ്പ് തന്നെ
റിയാദ് ∙ പെരുന്നാൾ വർണശബളമാക്കാൻ ഒരുങ്ങി സൗദി അറേബ്യ. രാജ്യമെങ്ങും പെരുന്നാൾ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം തകൃതി. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ്
അബുദാബി ∙ റമസാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒന്നിച്ചെത്തിയ സവിശേഷ ദിനം ഇന്ന്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്കാണ് ഈ സുകൃതം. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം ആരംഭിച്ച കേരളത്തിലും ഒമാനിലും നാളെയാണ് ഇരുപത്തിയേഴാം രാവ്. റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച ആയതിനാൽ നേരത്തെ തന്നെ ആരാധനാലയങ്ങൾ നിറയും.
ജിദ്ദ ∙ 'ഈദുൽ ഫിത്ർ സൗദി അറേബ്യയിൽ ആഘോഷിക്കൂ' എന്ന ക്യാംപെയ്നുമായി സൗദി ടൂറിസം അതോറിറ്റി. സന്ദർശകർക്കും
മസ്കത്ത് ∙ ഒമാനില്‍ പൊതു - സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലാണ് അവധി. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ച് ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങള്‍ കുറവാണ്. അവധി പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍
ജിദ്ദ ∙ പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തിര കേസുകളാണ് പെരുന്നാൾ അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫീസുകളിൽ സ്വീകരിക്കുക. അബ്ശിർ വഴി പൂർത്തിയാക്കാൻ
അബുദാബി ∙ യുഎഇയിൽ ഈദുൽ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു. പെരുന്നാളും വിഷുവും നാട്ടിൽ ആഘോഷിക്കാൻ പ്രവാസി കുടുംബത്തിന് വൻതുക ചെലവഴിക്കേണ്ടിവരും. ഇന്ത്യയിലെ തിരഞ്ഞെടുപ്പും യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കും കൂടി. വരും
ദുബായ്∙ ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങളടക്കം ഒട്ടേറെ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി ദുബായ് പെരുന്നാൾ(ഈദുൽ ഫിത്ർ) ആഘോഷത്തിന് ഒരുങ്ങി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒൻപത് ദിവസം വരെ നീണ്ട ഇടവേളയിൽ എല്ലാ ദിവസവും ആസ്വദിക്കാവുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സ്കൂൾ
മക്ക ∙ റമസാനിൽ മക്ക-മദീന അതിവേഗ ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. യാത്രക്കാരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടുത്ത വെള്ളിയാഴ്ച കൂടുതൽ സർവീസുകളുണ്ടാകുമെന്ന്
മക്ക/മദീന ∙ റമസാൻ കാലം തീരാൻ ഒരാഴ്ച ശേഷിക്കെ മക്ക, മദീന ഹറം പള്ളികളിൽ ദിവസേന പ്രാർഥനയ്ക്ക് എത്തുന്നത് 10 ലക്ഷത്തിലേറെ പേർ. 5 നേരത്തെ നിർബന്ധ നമസ്കാരത്തിലും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും എത്തുന്ന വിശ്വാസികളെ കൊണ്ട് ഹറം പള്ളികൾ നിറഞ്ഞു. വരാന്തയിലും മുറ്റത്തും
ജിദ്ദ∙ സൗദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാൽ പെരുന്നാൾ നമസ്ക്കാരം നടത്താൻ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ മന്ത്രാലയത്തിന്റെ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകി. മന്ത്രാലയ ശാഖകൾക്ക് അയച്ച സർക്കുലറിൽ പ്രാർത്ഥനകൾ തുറന്ന മൈതാനങ്ങളിലും മൈതാനത്തോട്
ദോഹ ∙ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സരായാ കോർണിഷ് ഹോട്ടലിൽ വനിതാ ഗാർഹിക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം അവിസ്മരണീയമായി. വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന 60 സ്ത്രീ തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ്
ദോഹ ∙ സാഹോദര്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും വിളംബര വേദിയായി ദോഹ റമസാൻ മീറ്റ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും കൈമുതലാക്കി മാനവികതയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും വർധിച്ചുവരുന്ന അസമത്വവും വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ദോഹ റമദാൻ മീറ്റ് ആഹ്വാനം ചെയ്തു. ദോഹ രാജ്യാന്തര
മസ്കത്ത് ∙ ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാല ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ഭൂകണ്ഡങ്ങളില്‍ നിന്നുള്ള 300 ഓളം മൃഗങ്ങളുമായി ഒരുങ്ങുന്ന മൃഗശാലയുടെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കാടുകളിലും ഇടതൂര്‍ന്ന പുല്‍മേടുകളിലും
ജിദ്ദ ∙ റമസാൻ അവസാന പത്തിലേയ്ക്ക് പ്രവേശിച്ചതോടെ വിശ്വാസികളുടെ മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് പുണ്യകേന്ദ്രമായ മക്കയും മദീനയും. കോരിച്ചൊരിഞ്ഞ മഴയിലും മക്കയിലേയ്ക്ക് അനുഗ്രഹം തേടി വിശ്വാസികളുടെ പ്രവാഹം അനുസ്യൂതം തുടരുന്നു. പ്രാർത്ഥനയുടെ ആഴങ്ങളിലേക്ക് ഇഴകിച്ചേർന്ന്, പുണ്യപ്രവൃത്തികളിലും
ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി.
ദുബായ് ∙ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന - ടെക്സാസ് ദുബായ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ റഹീം ഷാജി അധ്യക്ഷനായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അഷ്റഫ് താമരശേരി, പോൾ ടി ജോസഫ്, ഷാഹുൽ ഹമീദ്, നസീർ ചാന്നാങ്കര, ഹാജി ഉസ്താദ് പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.
അബുദാബി ∙ അത്യപൂർവ സുകൃതത്തിന്റെ ആത്മീയാനുഭവവുമായി റമസാൻ അവസാന ഘട്ടത്തിൽ. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്റിന്റെ രാത്രികൾ പ്രതീക്ഷിക്കുന്ന അവസാന പത്തിൽ പ്രാർഥനകൾ ഊർജിതമാക്കി വിശ്വാസികൾ. ആരാധനാലയങ്ങളും വീടുകളും പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവുകളിൽ നിശാ
മസ്കത്ത് ∙ പകിട്ടാർന്ന ജീവിതത്തിനിടയിൽ ചില തുരുത്തുകൾ നമുക്ക് ഏറെ സംതൃപ്തിയും സന്തോഷവും അതോടൊപ്പം ദുഃഖത്തിന്റെ ചീന്തും നൽകും. വിവിധ തരം വെല്ലുവിളികൾക്കിടയിലും വ്യത്യസ്ത ശേഷികളോടെ ആളുകൾക്ക് എപ്പോഴും സന്തോഷത്തിന്റെയും ചിരിയുടെയും മുഖം നൽകുന്ന കുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുവെ ഭിന്നശേഷിക്കാർ
അബുദാബി ∙ ചുട്ടുപൊള്ളുന്ന മരുഭൂമിക്ക് നടുവിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയന്മാർക്ക് കലാസാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ റമസാൻ കിറ്റുകൾ വിതരണം ചെയ്തു. അബുദാബി നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെ അൽഖാതിം മരുഭൂമിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഭക്ഷ്യോൽപന്നങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം
നോമ്പുകാലത്ത് മണ്ണും മനസ്സും ഒരുപോലെ ഒരുങ്ങുമെന്നു പറയുന്നത് എത്ര ശരിയാണ്. തിരക്കിട്ട് ഓടുന്ന മനുഷ്യരുടെ ശരീര ഭാഷ പോലും മാറും. നോട്ടത്തിൽ അനുകമ്പയേറും. സഹായിക്കാൻ കൈകൾ വെമ്പും. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചോടെ വാഹനത്തിരക്കിൽ നിശ്ചലമാകുന്ന ദുബായ് – ഷാർജ റോഡ് നോമ്പുകാലത്ത് സ്വഭാവം മാറ്റും. 5
ദുബായ് ∙ പ്രമുഖ ഫോറെക്സ് ട്രേഡിങ് പഠന കേന്ദ്രമായ ഡെൽറ്റ ഇന്റർനാഷനൽ ട്രേഡിങ് അക്കാദമി ഇഫ്താർ സംഗമം നടത്തി. പഠിതാക്കളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു. അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും അടുത്തുതന്നെ യുകെയിലും അബുദാബിയിലും പുതിയ കേന്ദ്രങ്ങൾ തുറക്കുമെന്നും
ദുബായ് ∙ വിശ്വാസത്തിനുമപ്പുറം ശരീരത്തെയും മനസ്സിനെയും ഒന്ന് കുടഞ്ഞിടാനുള്ള ഉപാധിയായാണ് പ്രവാസ ലോകത്ത് എല്ലാവരും റമസാനിൽ നോമ്പിനെ സമീപിക്കുന്നത്. മതത്തിന്റെ അനുഷ്ഠാനമെന്നതിലുപരി വ്രതശുദ്ധിയിലമരുന്നു. നോമ്പുതുറയ്ക്ക് ഒന്നിച്ചുകൂടുകയും ലേബര്‍ക്യാംപുകളിലും മരുഭൂമി ജീവിതങ്ങൾക്കും ഇഫ്താർ കിറ്റുകൾ വിതരണം
അബുദാബി ∙ കേരള സോഷ്യൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കമ്യൂണിറ്റി പൊലീസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങി ആയിരത്തിലേറെ പേർ പങ്കെടുത്തു. സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, ജനറൽ സെക്രട്ടറി കെ.സത്യൻ എന്നിവർ പ്രസംഗിച്ചു.
ഷാർജ ∙ ലേബർ ക്യാംപിലെ സമൂഹ നോമ്പുതുറയ്ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് അക്കാഫ് ഇവന്റ്സ് ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾ. ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് കുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. നടി നൈല ഉഷ മുഖ്യാതിഥിയായി. വതാനി അൽ ഇമാറത്തുമായി സഹകരിച്ചായിരുന്നു പരിപാടി. സതീഷ് ജോസഫ്, ബിജു സേതുമാധവൻ, മൻസൂർ
അബുദാബി ∙ മലയാളി സമാജം ആദ്യമായി സംഘടിപ്പിച്ച റമസാൻ ക്വിസ് വിവിധ മതസ്ഥരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഓൺലൈനായി നടന്ന ക്വിസ് മത്സരത്തിൽ എല്ലാ ദിവസവും ശരിയുത്തരം അയച്ച 23 പേരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയിച്ചത് ഫൈസൽ ക്യാൻഡി. മൂന്നാറിലെ സെൻഹ ലൈഫ്സ്റ്റൈൽ റിസോർട്ടിൽ ഒരു ദിവസം കുടുംബ സമേതം
അബുദാബി ∙ റമസാനിൽ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതോടൊപ്പം ജോലി ചെയ്യുന്ന രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രാർഥിക്കണമെന്ന് മാരായമംഗലം അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. യുഎഇ ഭരണാധികാരിയുടെ റമസാൻ അതിഥിയായി അബുദാബിയിൽ എത്തിയ അദ്ദേഹം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ റമസാൻ പ്രഭാഷണം
കരിപ്പൂർ (മലപ്പുറം) ∙ കടൽ കടന്നു ഗൾഫു നാടുകളിലെ റമസാൻ വിപണി കീഴടക്കി മാമ്പഴമധുരം. ഗൾഫു നാടുകളിലേക്കു കൂടുതലായി പഴം, പച്ചക്കറി കയറ്റുമതി നടക്കുന്ന വിമാനത്താവളമായ കോഴിക്കോടുനിന്നു മാത്രം ദിവസവും 10 ടണ്ണിന് മുകളിൽ മാമ്പഴം വിമാനം കയറിപ്പോകുന്നുണ്ട്. ദിവസങ്ങൾക്കുള്ളിലാണ് മാമ്പഴം കയറ്റുമതി ഇരട്ടിയായത്.
കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഇന്ത്യാ ഹൗസിൽ ‘റമസാൻ ഗബ്ഖ’ വിരുന്ന് ഒരുക്കി. കുവൈത്തിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളും, നയതന്ത്ര രംഗത്തെ നിരവധി പേരും, കുവൈത്തി സമൂഹവും ഒത്തുകൂടിയ ചടങ്ങിൽ, പങ്കെടുത്ത എല്ലാവർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമസാൻ
ഒമാനില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു.
ദുബായ് ∙ ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി റമസാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായത്. കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം
ദുബായ് ∙ ഇഫ്താർ പാർട്ടികളും കിറ്റ് വിതരണവും സജീവമായതോടെ കുടിവെള്ളത്തിന്റെയും ജ്യൂസിന്റെയും വിൽപന കുതിച്ചുയർന്നു. റമസാൻ തുടങ്ങിയതിനു പിന്നാലെ കുപ്പിവെള്ളത്തിന്റെ വിൽപനയിൽ 400% വർധനയുണ്ടായി.സമൂഹ നോമ്പുതുറയിലും വിവിധ സന്നദ്ധ സംഘടനകളുടെ ഇഫ്താർ കിറ്റിലും കുടിവെള്ളമുണ്ട്. സാമൂഹിക സേവന പദ്ധതികൾ
മക്ക ∙ വയോധികർക്കും ഭിന്നശേഷിക്കാർക്കും മക്കയിൽ കഅ്ബ പ്രദക്ഷിണത്തിന് (ത്വവാഫ്) സ്മാർട്ട് ഗോൾഫ് കാർട്ട് സൗകര്യമൊരുക്കി.തിരക്കേറിയ ഉംറ സീസണായ റമസാനിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗ്രാൻഡ് മോസ്കിന്റെ മേൽക്കൂരയിലാണ് ഗോൾഫ്
റമസാനിലെ 15–ാം രാവിലെ ബാല്യകൗമാര ആഘോഷമായ ഖറന് ഖാശൂഹ് വ്യത്യസ്തമാക്കി ഒമാനും.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ റമസാനിൽ ഇതുവരെ എട്ട് ദശലക്ഷം തീർഥാടകർ ഉംറ നിർവഹിച്ചു.
റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് 5 ദിവസം അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെയാണ് അവധി. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും.
മനാമ ∙ ബഹ്റിന്റെ തലസ്ഥാന പ്രദേശമായ മനാമയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും മനാമയിൽ വന്നു പോകുന്നവർക്കും വ്യാപാര സ്ഥാപനങ്ങളിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും ആശ്വാസമാവുകയാണ് സമസ്ത ബഹ്റൈൻ എല്ലാ ദിവസവും ഒരുക്കുന്ന ഇഫ്താറുകൾ. സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്ലിമീൻ
ദമാം ∙ സമ്മാനങ്ങളും മധുരവും പങ്കുവച്ച് സൗദിയിലെമ്പാടുമുള്ള കുട്ടികൾ റമസാൻ 15ന് ഗിർഗിയാൻ ദിനം ആഘോഷിച്ചു. ഉടയാത്ത മിനുമിനുത്ത കുപ്പായവും (തോബ്) പ്രൗഢിയുള്ള കുപ്പായം
അജ്മാൻ ∙ റമസാനിലെ ആദ്യ ആഴ്ചയിൽ 45 യാചകരെ അജ്മാനിൽ അറസ്റ്റ് ചെയ്തു. എമിറേറ്റില്‍ ഭിക്ഷാടനം തുടച്ചു നീക്കുന്നതിനുള്ള ക്യാംപെയ്ന്റെ
റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ റമസാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് ചെറീസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു.
ജിദ്ദ∙ ദിനംപ്രതി രണ്ടായിരത്തോളം പേർക്ക് സൗജന്യമായി ഇഫ്താർ വിരുന്നൊരുക്കി ഒരു സംഘം മലയാളികൾ. ജിദ്ദയിൽ സനാഇയ്യ ജാലിയാത്തും തനിമ സാംസ്കാരിക വേദിയും ചേർന്നാണ് നോമ്പുതുറ ഒരുക്കുന്നത്. സനാഇയ്യ മസ്ജിദിന് അഭിമുഖമായ മൈതാനത്താണ്
പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ റാശിദ് ഗസ്സാലിയുടെ എട്ടാമത് റമസാൻ പ്രഭാഷണം സംഘടിപ്പിച്ചു. സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഷറഫിയ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടിയിൽ നടന്നത്.
കുവൈത്ത് സിറ്റി ∙ വിശുദ്ധ റമസാനിലെ ആദ്യ 10 ദിവസങ്ങളിൽ ഉംറ നിർവഹിക്കാനുള്ള കുവൈത്തിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധനവ്.
കുവൈത്ത് സിറ്റി ∙ കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മതപണ്ഡിതൻ മുഹമ്മദ് ശിബിലി റമസാൻ സന്ദേശം നൽകി. പ്രസിഡന്റ് ജിനേഷ് ജോസ്, സെക്രട്ടറി മെനീഷ് വാസ് പ്രോഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ്, വനിതാ ചെയർപഴ്സൻ പ്രസീത, മീഡിയ കൺവീനർ മുബാറക്ക്
റിയാദ്∙ റമസാൻ കാലത്ത് ഇടയത്താഴമൊരുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കൈത്താങ്ങാവുകയാണ് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ. ഏറെ നേരം ജോലി ചെയ്യേണ്ടിവരുന്ന ചെറിയ ശമ്പളക്കാർക്കും, പെട്രോൾ പമ്പിലെ ജോലിക്കാർക്കും, ശുചീകരണ തൊഴിലാളികൾക്കും, ചില ലേബർ ക്യാംപുകളിലുള്ളവർ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവർക്ക്,
ദുബായ് ∙ എമിറേറ്റിലെ ഏറ്റവും വലിയ വില്ല കമ്യൂണിറ്റികളിൽ ഒന്നായ വില്ലനോവ - ദുബായിലാൻഡിൽ മലയാളികൾ ചേർന്ന് ഇഫ്താർ വിരുന്നും സ്നേഹസംഗമവും ഒരുക്കി.രണ്ടായിരത്തിൽ അധികം വില്ലകൾ ഉള്ള ഇവിടെ ഭൂരിപക്ഷവും മലയാളികളാണ്. മലയാളികൾ സ്ഥിരം വേദിയായ മല്ലുനോവ പാർക്കിലായിരുന്നു പരിപാടികൾ. ജാതിമത ഭേദമെന്യേ എല്ലാ
റിയാദ് ∙ പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ദിനങ്ങൾ ലഭിക്കുമെന്ന് അറിയിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. തൊഴിൽ വ്യവസ്ഥയുടെ
ദുബായ് ∙ രാജ്യത്തിന്റെ ഭക്ഷണ തലസ്ഥാനമായ കരാമയിൽ റമസാൻ ഫൂഡ് സ്ട്രീറ്റ് ഫെസ്റ്റിവലിനു കൊടിയേറി. ഇനിയുള്ള 14 ദിവസങ്ങൾ കരാമയുടെ മുക്കിനും മൂലയിലും രാവുറങ്ങാത്ത ആഘോഷങ്ങളായിരിക്കും. തറാവീഹ് നമസ്കാരത്തിനു ശേഷം ഷെയ്ഖ് ഹംദാൻ കോളനിയിലെ തുറന്ന വേദിയിൽ പുലർച്ച വരെ നീളുന്ന കലാപരിപാടികൾ. ഓരോ ദിവസവും ഓരോ
ദുബായ് ∙ ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ടി.കെ. മുജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം.കെ നവാസ് അധ്യക്ഷത വഹിച്ചു. റിയാസ് കടത്തനാട്, ഫസൽ, ഷിറാസ് , അബൂബക്കർ, സകരിയ്യ, അഡ്വ.മുഹമ്മദ് സാജിദ്, റഹീസ് എന്നിവർ
അബുദാബി∙ മതസൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ കവാടം സമൂഹ നോമ്പുതുറയ്ക്കായി വീണ്ടും തുറന്നതിൽ ആഹ്ലാദവുമായി യുഎഇയിലെ പ്രവാസികൾ. കോവിഡ് മഹാമാരി മൂലം നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രാൻഡ് മോസ്ക് വീണ്ടും ഇഫ്താർ വിരുന്നൊരുക്കുന്നത്. ജാതിമത ഭേദമന്യെ ദിവസേന
മക്ക ∙ റമസാനിലെ രണ്ടാമത്തെ പത്തു ദിവസങ്ങളിൽ മതപരമായ സംരംഭങ്ങൾ ശക്തമാക്കുമെന്നും, അതിനുവേണ്ട പദ്ധതികൾ ഒരുക്കിയതായും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ