ഫാ. മാത്യു കാവില്പുരയിടത്തില്‍ ഡാലസിൽ അന്തരിച്ചു

Mail This Article
ഡാലസ് ∙ ഫോര്‍ട്ട്‌വര്‍ത്ത് സെന്റ് തോമസ് ദി അപ്പോസ്റ്റല്‍ പള്ളി വികാരിയായിരുന്ന ഫാ. മാത്യു കാവില്പുരയിടത്തില്‍ (71) ഡാലസില്‍ അന്തരിച്ചു. സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 26 വെള്ളി രാവിലെ 10. 30-ന് ഫോര്‍ട്ട്‌വര്‍ത്ത് സെന്റ് തോമസ് ദേവാലയത്തില്‍ ആരംഭിക്കും. ഒന്നര ദശാബ്ദമായി അമേരിക്കയില്‍ അജപാലന ശുശ്രൂഷയില്‍ കര്‍മ്മനിരതനായിരുന്നു മാത്യു അച്ചന്‍.
കണ്ണൂര്‍ ജില്ലയിലെ മണക്കടവ് കാവില്‍ പുരയിടത്തില്‍ പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ പത്ത് മക്കളില്‍ എട്ടാമനായി 1949-ല്‍ പൊന്‍ കുന്നത്ത് ജനിച്ച ഫാ. മാത്യു 1965-ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഭാഗമായ തേര്‍ഡ് ഓര്‍ഡര്‍ റഗുലര്‍ (ടിഒആര്‍) സഭയില്‍ ചേര്‍ന്നു. 1975-ല്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.നാലര പതിറ്റാണ്ടായി ബീഹാര്‍, ബെംഗളൂരു, അമേരിക്ക എന്നിവിടങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വച്ചു. സഭയില്‍ പ്രൊവിന്‍ഷ്യല്‍, കൗണ്‍സിലര്‍, വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
2004-ല്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം സെന്റ് കാതറിന്‍ ഓഫ് സിയന്ന ദേവാലയത്തില്‍ വികാരിയായി. 2012-ല്‍ ടിഒആര്‍ ഫാദേഴ്‌സിന്റെ റീജണല്‍ മിനിസ്റ്റര്‍ ആയി തിരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് സെന്റ് തോമസ് ദി അപ്പോസ്റ്റല്‍ ചര്‍ച്ച് വികാരിയായി. ഈ ദേവാലയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അച്ചന്‍ ആയിരുന്നു.
സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി മുട്ടത്ത് (ചിറക്കടവ്), പരേതയായ മറിയക്കുട്ടി മുള്ളമാണ്ടില്‍ (മാന്നാനം) പരേതനായ വര്‍ക്കി കാവില്പുരയിടത്തില്‍ (പൊന്‍ കുന്നം) പരേതനായജോസഫ് കാവില്പുരയിടത്തില്‍ (മണ്‍ക്കടവ്), സിസ്റ്റര്‍ സൂസന്ന (എസ്.എച്ച് കോണ്‍ വന്റ്, പൈസക്കരി) തോമസ് കാവില്പുരയിടത്തില്‍ (ചെറുപുഴ) റോസമ്മ തെക്കെ കൊട്ടാരം (വായാട്ടുപറമ്പ) ജോയി കാവില്പുരയിടത്തില്‍ (കുട്ടാപറമ്പ്) ഫിലോമിന മൂന്നുപീടിക (കടുമേനി).
വാർത്ത ∙ ജോയി കുറ്റിയാനി