ADVERTISEMENT

ന്യൂയോർക്ക് ∙ മംഗലാപുരത്തു നിന്നും ഇന്ത്യൻ നിർമ്മിത മഹീന്ദ്രാ സ്കോർപിയോ എസ് യു വി കാർ റോഡ് മാർഗ്ഗം  എഴുപതോളം രാജ്യങ്ങളിലൂടെ അരലക്ഷം കിലോമീറ്റർ ഓടിച്ച് ന്യൂയോർക്കിൽ എത്തിച്ചേർന്ന യാത്രികൻ മുഹമ്മദ് സിനാന് (30) ന്യൂയോർക്ക് സെനറ്ററും മലയാളിയുമായ കെവിൻ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു. ഒരു വർഷത്തിലധികമായി തന്റെ സാഹസിക യാത്ര ആരംഭിച്ച് മൂന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത സാഹസികത കാഴ്ച വച്ച സിനാനെ സെനറ്റർ കെവിൻ പ്രശംസിച്ചു.

സെനറ്റർ കെവിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി ലയസൺ ഓഫിസർ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാം തന്റെ സുഹൃത്തുക്കളുമൊത്ത് സംഘടിപ്പിച്ച അനുമോദന മീറ്റിങ്ങിലാണ് സെനറ്റർ പ്രശംസാ പത്രം സമ്മാനിച്ചത്.

new-york-senator-kevin-thomas-presented-letter-of-appreciation-to-muhammad-sinan

"ഇന്ത്യൻ പതാകയും വഹിച്ച് ഇന്ത്യൻ നിർമിത വാഹനത്തിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും റോഡുലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ യശസ് ഉയർത്താൻ സാധിച്ച തനിക്ക്, ന്യൂയോർക്ക് സംസ്ഥാനം  പ്രശംസാ പത്രം നൽകിയതിൽ അഭിമാനിക്കുന്നതായി സിനാൻ വികാരഭരിതനായി പറഞ്ഞു. സെനറ്ററിന്റെ ഉപദേശക സമിതി അംഗമായ അജിത് കൊച്ചൂസും ബിജു ചാക്കോയും ഈ അതിസാഹസിക യാത്രികനെ കാണുവാൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറലിന്റെ പ്രശംസ ലഭിച്ച അവസരവും ജീവിതത്തിലെ അഭിമാന നിമിഷങ്ങളിൽ മറ്റൊന്നായിരുന്നു എന്ന്  സിനാൻ പറഞ്ഞു. അഭിനന്ദിക്കാൻ എത്തിയവരുമൊരുമിച്ചു തന്റെ അഭിമാന വാഹനത്തോട് ചേർന്ന് ചിത്രങ്ങൾ പകർത്തിയതിന് ശേഷം സ്നേഹസൽക്കാരത്തിലും പങ്കെടുത്ത്  മുഹമ്മദ് സിനാൻ അടുത്ത സ്ഥലത്തേക്ക് യാത്ര തുടർന്നു.

English Summary:

New York Senator Kevin Thomas Presented Letter of Appreciation to Muhammad Sinan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com