ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ, റീജിയൻ കൺവെൻഷൻ മെയ് 24 നു തുടക്കം
Mail This Article
ന്യൂയോർക്ക് ∙ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജൻ കൺവൻഷൻ നാളെ സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് (34 Delford Ave, Bergenfield, NJ 07621 ) ഓഡിറ്റോറിയത്തിൽ രാത്രി യോഗങ്ങൾ നടക്കും.
നാളെ റീജനിലെ സഭകളുടെ സംയുക്ത ആരാധന രാവിലെ 10 മുതൽ എബനേസർ ചർച്ച് (2605 Welsh Rd, Philadelphia, pa 19114) - ഓഡിറ്റോറിയത്തിൽ നടക്കും. ഡാലസ് മെട്രോ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ റവ സതീഷ് കുമാർ ഈ മീറ്റിങ്ങുകളിൽ ദൈവിക സന്ദേശം നൽകും. യുവജനങ്ങൾക്കു വേണ്ടി റവ. ജോഷ് മാത്യു ദൈവവചനം സംസാരിക്കും.റീജൻ സംയുക്ത വനിതാ മീറ്റിങ് ഇന്ന് വൈകുന്നേരം 4 മണിക്ക് ബെർഗൻഫീൽഡ് ന്യൂജഴ്സിയിലുള്ള സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. സിസ്റ്റർ അനിത സതീഷ് പ്രസംഗിക്കും.
ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റ് റീജന്‍റെ നേതൃത്വത്തിൽ പാസ്റ്റർ എബി തോമസ് (പ്രസിഡന്‍റ്), പാസ്റ്റർ ഫിലിപ്പ് തോമസ് (വൈസ് പ്രസിഡന്‍റ്). ജേക്കബ് മാത്യു (സെക്രട്ടറി) കോശി വർഗീസ് (ട്രഷറർ) സാംജോ സാംസൺ (യൂത്ത് കോർഡിനേറ്റർ) എന്നിവരും ലേഡീസ് ഫെലോഷിപ്പിന് ജോളി ഫിലിപ്പ് (പ്രസിഡന്‍റ്), സാലി ബെഞ്ചമിൻ (വൈസ് പ്രസിഡന്‍റ്), ജ്യോതി ലാൽ (സെക്രട്ടറി) വത്സ എബ്രഹാം (ട്രഷറർ), റേച്ചൽ തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരും നേതൃത്വo കൊടുക്കുന്നു.