റഷ്യ യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക്; സമാധന ശ്രമങ്ങളുമായി ട്രംപ്

Mail This Article
ഹൂസ്റ്റണ്‍∙ റഷ്യന്‍ സേന യുക്രെയ്‌നില്‍ അതിര്‍ത്തി കടന്നെത്തി യുദ്ധം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു . 2022 ഫെബ്രുവരി 24നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിർദേശത്തെ തുടർന്ന് യുദ്ധം ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും, നഗരങ്ങള്‍ തകര്‍ക്കുകയും, ജനങ്ങളെ നാടുകടത്തുകയും ചെയ്തുകഴിഞ്ഞു.
യുദ്ധം മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍, യുക്രെയ്‌ന്‍ ഭൂമിയുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. 2014ല്‍ പിടിച്ചെടുത്ത ക്രിമീയ, ഡൊണെറ്റ്‌സ്‌ക്, സപോരിഷിയ, ഖേര്‍സണ്‍ എന്നിവിടങ്ങളില്‍ ഭൂരിഭാഗവും റഷ്യയുടെ പിടിയിലാണുള്ളത്.
അതേസമയം, യുഎസ്-യുക്രെയ്‌ന്‍ ബന്ധം വഷളാകുന്ന സാഹചര്യം യുദ്ധത്തിന്റെ ഭാവിയെ ബാധിക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള മടങ്ങിവരവ് ഈ ബന്ധത്തെ കൂടുതല്‍ സങ്കീർണമാക്കുന്നു. യുഎസ്, റഷ്യന്‍ തലവന്മാരുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു. എന്നാൽ ഇതിൽ കീവിന് പൂർണ്ണമായി തൃപ്തിയില്ല.
ഫെബ്രുവരി 12ന് ട്രംപും പുട്ടിനും യുദ്ധത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി, പിന്നീട് ഫെബ്രുവരി 18ന് റിയാദില്‍ യുഎസ്-റഷ്യന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും യുക്രെയ്‌ന്‍ ഇത് അംഗീകരിച്ചില്ല. മുൻപ് യുക്രെയ്‌ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ട്രംപിനെ "റഷ്യയുടെ തെറ്റായ വിവരങ്ങളുടെ കുമിളയില്‍ ജീവിക്കുന്നവന്‍" എന്ന് പരിഹസിച്ചിട്ടുണ്ട്, മറുപടിയായി ട്രംപ്, സെലെന്‍സ്‌കിയെ "സ്വേച്ഛാധിപതി" എന്നും "ഹാസ്യനടന്‍" എന്നും വിശേഷിപ്പിച്ചിരുന്നു.
ഈ അവസ്ഥയില്‍, യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌ന് പിന്തുണ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരടങ്ങിയ ഒരു സംഘം കീവ് സന്ദര്‍ശിച്ചു.