ADVERTISEMENT

കേപ് ടൗൺ ∙ ദക്ഷിണാഫ്രിക്കയിൽ പീഡന കേസിൽ യുവാവ് രണ്ടു മാസം ജയിലിൽ കഴിഞ്ഞ സംഭവത്തിൽ ട്വിസ്റ്റ്. പെൺകുട്ടിയെ പീഡിപ്പിച്ച്എന്ന് ആരോപിച്ചാണ് ഇയാളെ തടവിലാക്കിയത്. നിലവിൽ 21 വയസ്സുള്ള യുവാവിനെ 12 വയസ്സുള്ളപ്പോൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ അക്രമികൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് കോടതിയിൽ തെളിഞ്ഞതിനെ തുടർന്ന് നിരാപരാധിയായ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകി. 

2020ൽ 11 വയസ്സുള്ള അയൽക്കാരി യുവാവ്  ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്വാസുലു-നാറ്റൽ പ്രവിശ്യയിലെ എസാഖേനി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ പീഡന കുറ്റം ചുമത്തി. അന്വേഷണ ഉദ്യോഗസ്ഥയെ യുവാവിന്റെ പിതാവ് സമീപിച്ചപ്പോഴാണ് കാര്യങ്ങൾ വഴിമാറിയത്.

വർഷങ്ങൾക്കുമുമ്പ് തന്റെ മകനെ ഷണ്ഡീകരിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തതിനാൽ അയാൾക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് കാണിക്കുന്ന മെഡിക്കൽ രേഖകൾ പിതാവ് ഹാജരാക്കി. എന്നാൽ രേഖകൾ നൽകിയിട്ടും കേസ് ഓഫ‌ിസർ പ്രോസിക്യൂട്ടറെ അറിയിക്കാതെ തെളിവുകൾ മറച്ചുവെച്ചു. നിരപരാധിയായ മനുഷ്യനെ  ജയിലിൽ അടച്ചു. 54 ദിവസം മോശമായ സാഹചര്യങ്ങളിൽ തടവിൽ കഴിഞ്ഞ ഇയാളുടെ പിതാവ് മെഡിക്കൽ രേഖകൾ പ്രോസിക്യൂട്ടർക്ക് നൽകിയപ്പോഴാണ് പീഡനക്കേസ് പിൻവലിച്ചത്.

കിഡ്‌നാപ്പിങ് സംഘം തട്ടിക്കൊണ്ടുപോയതിന് ശേഷം സ്വകാര്യഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ടിൽ വെളിപ്പെട്ടതായി ജഡ്ജി ജോൺസൺ മാതേൻജ്വ വായിച്ചു. ഇയാളുടെ ചെവി മുറിച്ചുമാറ്റുകയും റെയിൽവേ സ്റ്റേഷനിൽ രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു.

"അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ തന്റെ പക്കലുള്ള വസ്തുതകൾ വിലയിരുത്തിയില്ലെന്നും അയാൾക്ക് കുറ്റം ചെയ്യാൻ കഴിയില്ലെന്നും കോടതിക്ക് മുന്നിലുള്ള തെളിവുകളിൽ നിന്ന് വ്യക്തമാണ്. പരാതിക്കാരന്റെ പിതാവ് നൽകിയ തെളിവുകൾ കേസ് ഓഫിസർ പ്രോസിക്യൂട്ടറെ അറിയിച്ചില്ല. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ കാരണം പീഡനം ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകൾ മറച്ചുവെച്ചു. കേസ് ഓഫിസറുടെ ഈ വീഴ്ച കാരണം പരാതിക്കാരനെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും മോശം സാഹചര്യങ്ങളിൽ തടവിൽ കഴിയേണ്ടിവന്നു," ജഡ്ജി മാതേൻജ്വ പറഞ്ഞു.

നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തതായി ജഡ്ജി മാതേൻജ്വ കണ്ടെത്തി. കുറ്റമൊന്നും ചെയ്യാത്ത ഇയാൾക്ക് തടവിന് മാപ്പപേക്ഷയോ വിശദീകരണമോ ലഭിച്ചില്ല. അദ്ദേഹത്തിന് 800,000 റാൻഡ് (35,000 പൗണ്ട്) നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നൽകാൻ കോടതി ഉത്തരവിട്ടു

"വിധി നീതിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ളതായിരുന്നു. കോടതിക്ക് നന്ദി. ഈ നഷ്ടപരിഹാരം അയാളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു" –സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് വെളിപ്പെടുത്താനാവാത്ത യുവാവിന്റെ അഭിഭാഷകൻ റോബർട്ട് വാൻ വിക്ക് വ്യക്തമാക്കി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com