ADVERTISEMENT

റ്റാരന്റ് കൗണ്ടി (ടെക്‌സസ്)∙ ലഹരിമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ  ട്രാഫിക് പരിശോധനയ്ക്കിടെ റ്റാരന്റ് കൗണ്ടി ഡപ്യൂട്ടിമാർ 3,50,000 ഫെന്റനൈൽ ചേർത്ത എം-30 ഗുളികകൾ പിടിച്ചെടുത്തു. ഡിപ്പാർട്ട്‌മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ വേട്ടയാണിത്.

വാഹനത്തിന്റെ ഗ്യാസ് ടാങ്കിനുള്ളിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നിനെക്കുറിച്ച് കെ-9 യൂണിറ്റ് ഡപ്യൂട്ടിമാർക്ക് സൂചന നൽകിയതാണ് നിർണായകമായത്. പിടിച്ചെടുത്ത മരുന്നുകളുടെ ആകെ ഭാരം 43 കിലോഗ്രാം അഥവാ ഏകദേശം 95 പൗണ്ട് ആണ്. ഇതിന് ഏകദേശം 1.4 മില്യൻ ഡോളർ വിലമതിക്കും.

ഡ്രൈവറെ അറസ്റ്റ് ചെയ്ത്. എന്നാൽ ഇയാളുടെ പേരോ ലഹരിമരുന്ന് എവിടെ നിന്നാണ് വരുന്നതെന്നോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

English Summary:

During a routine traffic stop on I-20 on Tuesday, Tarrant County deputies seized 350,000 fentanyl-laced M-30 pills as part of drug enforcement efforts. This is the largest fentanyl bust in the department's history.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com