ADVERTISEMENT

പ്രായം കൊണ്ട് പ്ലസ്ടുവിലും ഭാരം കൊണ്ട് മൈനസ് ത്രീയിലുമാണ് ഡോ.ബി ഇക്ബാൽ. ശരാശരി ആയുർദൈർഘ്യമായ 74 കഴിഞ്ഞ് 76 ആയതിനാലാണ് പ്ലസ്ടുവെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഇപ്പോൾ മകളുടെയും കൊച്ചുമക്കളുടെയും കർശനമായ മേൽനോട്ടത്തിൽ ഒരാഴ്ച കൊണ്ട് ഭാരം 3 കിലോ കുറച്ചിരിക്കുകയുമാണ് അദ്ദേഹം. അരക്കെട്ടിലെ കൊഴുപ്പു തന്നെ കുറയ്ക്കാനായി എന്നതാണ് ഹൈലൈറ്റ്. ഭാരം 80ൽനിന്ന് 77ഉം അരവണ്ണം 40ൽനിന്ന് 37ഉം ആയി. ചങ്ങനാശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ചേക്കേറിയ അദ്ദേഹം ഭക്ഷണനിയന്ത്രണം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാരം കൂടുന്നതിലെ പ്രശ്നങ്ങളെക്കുറിച്ചും ഭാരംപോയ വഴികളെക്കുറിച്ചും കേരള സർവകലാശാലാ മുൻ വൈസ് ചാൻസലറായ അദ്ദേഹം പറയുന്നു...

ഭക്ഷണം മെലിഞ്ഞു, ശരീരവും
∙ പുലർച്ചെ പത്രത്തിനൊപ്പം ഒരു കട്ടൻകാപ്പി.

∙ രാവിലെ ഒരു ഏത്തപ്പഴവും ചിലപ്പോൾ 2 മുട്ടയും (മുട്ടയുടെ വെള്ളയും മഞ്ഞയും കഴിക്കും)

∙ ഉച്ചക്ക് മീൻകറിയും പച്ചിലക്കറികളും മാത്രം (ഹൃദയത്തിന് മീൻ നല്ലതാണ്. പ്രത്യേകിച്ച് അതിലെ ഒമേഗാ 3. എന്നാൽ വറുത്താൽ ഇതു നഷ്ടപ്പെടും. അതിനൊപ്പം എണ്ണയുടെ കൊഴുപ്പും ചേരുമ്പോൾ ദോഷകരം.)

Representative image. Photo Credit:5 second Studio/Shutterstock.com
Representative image. Photo Credit:5 second Studio/Shutterstock.com

∙ ൈവകിട്ട് ഒരു ചായ. ചെറുകടികൾ ഇല്ല.

∙ രാത്രിയിൽ ഒരു ചപ്പാത്തി. കൂടെ മീൻകറിയോ ചിക്കനോ.

കുമ്പിളപ്പം, അട തുടങ്ങിയവയും ചിലപ്പോൾ കഴിക്കും. പായസം ഇഷ്ടമായതിനാൽ അരക്കപ്പ് അതും ചിലപ്പോൾ കഴിക്കും. പ്രമേഹം ഇല്ല. ചോറും കറികളുമായി ഭാര്യ ഡോ.മെഹറുന്നീസ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും തൽക്കാലം അതു കണ്ടില്ലെന്ന് വയ്ക്കുകയാണ്. 45 മിനിറ്റ് നടത്തവും സന്ധികൾക്കുള്ള വ്യായാമവും കൂടി ചേർത്താൽ ഹെൽത്ത് ഡബിൾ ഒകെ.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Dr B Iqbal WieghtLoss Journey and Diet Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com