സ്തനാർബുദം: കൂടുതൽ സാധ്യത ആർക്കൊക്കെ?

Mail This Article
സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. സ്തനാർബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർധിക്കും തോറും സ്തനാർബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.
ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന ചെയ്യേണ്ടതാണ്. സ്തനത്തിലെ ചർമത്തിലുള്ള നിറവ്യതാസം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ, മുലഞെട്ടുകൾ തമ്മിലുള്ള മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കണം. എന്തെങ്കിലും സംശയം തോന്നിയാൽ വിദഗ്ധോപദേശം സ്വീകരിക്കണം.
ഈസ്ട്രജന്റെ അളവ് ശരീരത്തിൽ കൂടുതലായവർക്കു രോഗ സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരിൽ കൊഴുപ്പിന്റെ അംശം കൂടുതലാണ്. ഇത് സ്ത്രീഹോർമോണുകളുടെ പ്രവർത്തനം കൂട്ടും.
∙മുപ്പതു വയസ്സിനു ശേഷം ആദ്യ പ്രസവം നടന്നവരിൽ
∙ഗർഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും ഈസ്ട്രജൻ ഹോർമോണിന്റെ ഉൽപാദനം കുറവായിരിക്കും. പ്രസവിക്കാത്തവർക്കും മുലയൂട്ടാത്തവർക്കും ഈസ്ട്രജൻ കുറയുന്ന സമയം ഉണ്ടാവുകയില്ല. അതിനാൽ സ്തനാർബുദ സാധ്യത കൂടുതലാണ്.
∙11 വയസ്സിനു മുൻപ് ആദ്യ ആർത്തവം വന്നവരിലും 50 വയസ്സിനുശേഷം ആർത്തവ വിരാമം സംഭവിച്ചവരിലും.
∙അടുത്ത രക്തബന്ധമുള്ളവരിൽ, പ്രത്യേകിച്ച് അമ്മ, സഹോദരി, ഇവരിൽ ആർക്കെങ്കിലുമോ, രണ്ടു പേർക്കോ സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്.
English Summary : Breast cancer risk factors