ADVERTISEMENT

മനുഷ്യ ശരീരത്തിൽ ജീവനുള്ള വിരയെ കണ്ടെത്തുന്ന ഡൈറോഫിലേറിയസിസ് എന്ന രോഗാവസ്ഥ കൂടുതൽ പേരിൽ കണ്ടെത്തുന്നതായി റിപ്പോർട്ട്. മുൻപു വളരെ അപൂർവമായാണ് ഈ രോഗം മനുഷ്യരിൽ കണ്ടെത്തിയിരുന്നത്. കണ്ണ്, മൂക്ക്, മസിലുകൾ, വായ, മുഖം എന്നിവിടങ്ങളിലാണു സാധാരണയായി ഈ രോഗാവസ്ഥ കാണാറുള്ളത്. വളരെ അപൂർവമായി ശ്വാസകോശങ്ങളിലും ഇത്തരം ജീവനുള്ള വിരകളെ കാണാറുണ്ട്. 

വളർത്തു മൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കു പകരാനുള്ള സാധ്യത. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാറില്ല. നായകൾ പോലുള്ള വളർത്തുമൃഗങ്ങളിൽ കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. അപൂർവമായി പൂച്ചകളിലും ഇതു കാണാറുണ്ട്. കൊതുകു കടിയേൽക്കുമ്പോൾ നായകളുടെ ശരീരത്തിലേക്കു ലാർവ പ്രവേശിക്കുന്നു. അങ്ങനെയാണു നായകളിൽ രോഗം ബാധിക്കുന്നത്. ഇത്തരം നായകളെ കടിക്കുന്ന കൊതുക് രോഗപ്രതിരോധ ശേഷിയില്ലാത്ത മനുഷ്യനെ കടിക്കുമ്പോഴാണു മനുഷ്യരിലേക്കു രോഗം പകരാനുള്ള സാധ്യത. ഈ ലാർവകൾ ത്വക്കിനുള്ളി‍ൽ വളരും. 

കണ്ണിലും വായയിലും ഇത്തരം വിരകളെ കണ്ടാൽ ചെറിയ ശസ്ത്രക്രിയയിലൂടെ തന്നെ അവയെ പുറത്തെടുക്കാനാകും. ഡൈറോഫിലേറിയസിസ് കണ്ണുകളെ ബാധിച്ചാൽ കണ്ണുകൾ ചുവപ്പ് നിറത്തിലാകുകയും തടിപ്പുണ്ടാവുകയും ചെയ്യും. രോഗം ബാധിച്ച ഭാഗത്തു തടിപ്പ്, നീര് തുടങ്ങിയവരാണു ലക്ഷണങ്ങൾ. ശ്വാസകോശത്തെ ബാധിച്ചാൽ ചെറിയ മുഴകളുള്ളതായി അനുഭവപ്പെടും. 20 സെന്റിമീറ്റർ വരെ നീളത്തിൽ ഈ വിരകൾ വലുതാകാനുള്ള സാധ്യതയുണ്ട്. പ്രളയത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഡൈറോഫിലേറിയസിസ് റിപ്പോർട്ട് ചെയ്തിരുന്നു. 

അൾട്രാസൗണ്ട് പരിശോധനയിലൂടെ ഡൈറോഫിലേറിയസിസിനെ തിരിച്ചറിയാനാകും. ഈ വിരകളെ എളുപ്പത്തിൽ നീക്കം ചെയ്യാനാകുമെന്നും കുറച്ചുനാൾ മരുന്നു കഴിക്കേണ്ടി വരുമെന്നുമാണു ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം. ഡൈറോഫൈലേറിയസിസിനെ പേടിക്കേണ്ടതില്ലെന്നും കൊതുകു കടിയേൽക്കാതെ ശ്രദ്ധിച്ചാൽ മതിയെന്നുമാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം.

English Summary : Dirofilariasis: Causes, symptoms, treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com