ADVERTISEMENT

ഒമിക്രോണ്‍ മൂലമുള്ള ആശുപത്രിവാസം തടയുന്നതില്‍ ഫൈസര്‍-ബയോഎന്‍ടെക്കിന്‍റെയും മൊഡേണയുടെയും ബൂസ്റ്റര്‍ ഡോസുകള്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ മൂന്ന് വ്യത്യസ്ത പഠനങ്ങളാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ നിരത്തുന്നത്. 

 

വൈറസ് ബാധ  മൂലം അത്യാഹിത വിഭാഗത്തിലെത്തുന്നത് തടയുന്നതില്‍ ബൂസ്റ്റര്‍ ഡോസുകള്‍ 82 ശതമാനം കാര്യക്ഷമമാണെന്നും സിഡിസി പറയുന്നു. ലക്ഷണങ്ങളോട് കൂടിയുള്ള കോവിഡ് ബാധ തടയാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ശരീരത്തിലെ ആന്‍റിബോഡി സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് ജര്‍മ്മനിയിലും ദക്ഷിണാഫ്രിക്കയിലും യുകെയിലും നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇവയെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. 

 

കോവിഡ് മൂലം 2021 ഓഗസ്റ്റ് മുതല്‍ അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ ഉണ്ടായ  ആശുപത്രി വാസത്തിന്‍റെയും അടിയന്തര ചികിത്സയുടെയും കണക്കുകള്‍ പരിശോധിക്കുന്നതാണ് ആദ്യ പഠനം. ഡെല്‍റ്റ തരംഗത്തിന്‍റെ സമയത്ത് 94 ശതമാനം സംരക്ഷണം വാക്സീനുകള്‍ നല്‍കിയപ്പോള്‍ ഒമിക്രോണില്‍ ഇത് 82 ശതമാനമായി താഴ്ന്നതായി ഗവേഷകര്‍ കണ്ടെത്തി. രണ്ടാമത് ഡോസ് കഴിഞ്ഞ് ആറു മാസത്തിന് ശേഷം സംരക്ഷണം കുറയുന്നു. ഇവിടെയാണ് ബൂസ്റ്റര്‍ ഡോസ് രക്ഷയ്ക്കെത്തുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

 

ഡെല്‍റ്റ പ്രബലമായ സമയത്തും പിന്നീട് ഒമിക്രോണ്‍ പ്രബലമായപ്പോഴും ബൂസ്റ്റര്‍ എടുത്തവര്‍ക്ക് അണുബാധയ്ക്കെതിരെ കൂടുതല്‍ സംരക്ഷണം ലഭിച്ചെന്ന് രണ്ടാമത്തെ പഠനം പറയുന്നു. വാക്സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് മൂന്ന് ഡോസ് ഫൈസര്‍, മൊഡേണ വാക്സീന്‍ എടുത്തവര്‍ക്ക് ഒമിക്രോണിനെതിരെ 67 ശതമാനം സംരക്ഷണം ലഭിക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മൂന്നാമത്തെ ഗവേഷണപഠനവും കൂട്ടിചേർക്കുന്നു. 

English Summary : Pfizer, Moderna boosters up to 90% effective against Omicron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com