ADVERTISEMENT

ദിവസവും വ്യായാമം ചെയ്‌താല്‍ ശരീത്തിന്‌ ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്‌. എന്നാല്‍ സമയക്കുറവും ചില സാഹചര്യങ്ങളും മൂലം ഇതിന്‌ സാധിക്കാത്തവര്‍ക്ക്‌ ഈ ഗുണങ്ങളെല്ലാം ഒരു മരുന്നിലൂടെ നേടാന്‍ സാധിച്ചാലോ? ഇതിന്‌ വഴിയൊരുക്കുന്ന ഒരു പുതിയ സംയുക്തം കണ്ടെത്തിയിരിക്കുകയാണ്‌ വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകര്‍.

ഒരു ദശാബ്ദക്കാലം എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ്‌ എസ്‌എല്‍യു-പിപി-332 എന്ന സംയുക്തം ഗവേഷകര്‍ വികസിപ്പിച്ചത്‌. ഈസ്‌ട്രജന്‍ റിലേറ്റഡ്‌ റിസപ്‌റ്ററുകള്‍(ഇആര്‍ആര്‍) എന്ന പ്രത്യേക പ്രോട്ടീനുകളെ ലക്ഷ്യം വയ്‌ക്കുന്നവയാണ്‌ ഈ സംയുക്തങ്ങള്‍. ഇആര്‍ആറുകളെ ലക്ഷ്യം വയ്‌ക്കുന്നതിലൂടെ അമിതവണ്ണം, ഹൃദയസ്‌തംഭനം, പ്രായാധിക്യം മൂലമുള്ള വൃക്ക പ്രശ്‌നം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ സാധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

Representative image. Photo Credit:Prostock-studio/Shutterstock.com
Representative image. Photo Credit:Prostock-studio/Shutterstock.com

എസ്‌എല്‍യു-പിപി-332ന്‌ തലച്ചോറിനുള്ളിലേക്ക്‌ കടക്കാന്‍ സാധിക്കില്ലെങ്കിലും പുതുതായി രൂപകല്‍പന ചെയ്‌ത ചില സംയുക്തങ്ങള്‍ക്ക്‌ ഇതിന്‌ സാധിക്കുമെന്നും അള്‍സ്‌ഹൈമേഴ്‌സ്‌ പോലെ നാഡീവ്യൂഹസംബന്ധമായ രോഗങ്ങള്‍ക്ക്‌ പ്രതിവിധിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു.

എലികളുടെ കോശങ്ങള്‍ക്കുളളില്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എസ്‌എല്‍യു-പിപി-332 സംയുക്തങ്ങള്‍ മനുഷ്യരിലും വിജയിച്ചാല്‍ ആരോഗ്യപരിചരണത്തില്‍ വലിയ വഴിത്തിരിവാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്‌പ്രിങ്‌ മീറ്റിങ്ങിലാണ്‌ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെട്ടത്‌.

തുടക്കക്കാർക്ക് പരീക്ഷിക്കാൻ വാംഅപ് ആസന: വിഡിയോ

English Summary:

New Study Reveals Potential Medicinal Alternative to Exercise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com