ADVERTISEMENT

പെരുംജീരകത്തിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഭക്ഷണത്തിൽ പതിവായി പെരുംജീരകം ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റും. പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാം.

∙പെരുംജീരകത്തിന്റെ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലേക്ക് കൊളസ്ട്രോളിന്റെ ആഗിരണം തടയാൻ നാരുകൾ സഹായിക്കും. പതിവായി പെരുംജീരക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കും.

∙പെരുംജീരക വെള്ളത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ തുരത്തുകയും ഓക്സീരണ സമ്മർദം അകറ്റുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

Photo Credit : SAM THOMAS A / Shutterstock.com
Photo Credit : SAM THOMAS A / Shutterstock.com

∙പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങൾ ഉണ്ട്. വിഷാംശങ്ങളെ നീക്കുകയും മൂത്രം കൂടുതൽ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. കൂടാതെ അമിത കൊളസ്ട്രോളിനെ അകറ്റാനും പെരുംജീരക വെള്ളം സഹായിക്കുന്നു.

∙പെരുംജീരകത്തിന്റെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ അകറ്റുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

∙കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ കരളിനും പ്രധാന പങ്കുണ്ട്. പെരുംജീരകത്തിന് െഹപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. ഇത് കരളിന് ക്ഷതങ്ങളുണ്ടാകാതെ രക്ഷിക്കുന്നു. പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ഇടയ്ക്കിടെ പെരുംജീരകവെള്ളം കുടിക്കുന്നത് വിശപ്പകറ്റാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയുന്നതോടൊപ്പം കൊളസ്ട്രോൾ നിലയും മെച്ചപ്പെടുന്നു.

∙കൊളസ്ട്രോളിന്റെ ഉയർന്ന അളവ്, ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. പതിവായി പെരുംജീരകവെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചീത്തകൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഇതിനു കഴിവുണ്ട്.

പ്രമേഹം ചികിത്സിച്ചു മാറ്റാമോ? വിഡിയോ

English Summary:

Fennel Seeds for lowering high cholesterol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com