ADVERTISEMENT

വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവയെല്ലാം അടങ്ങിയ പേരയ്ക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മര്‍ദം ഉള്ളവർക്കും ഗുണകരമാണ്. പോഷകഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക, വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് കൃത്യമാകാനും സഹായിക്കും. എന്നാൽ എല്ലാവർക്കും പേരയ്ക്ക വെറുംവയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യില്ല, പ്രത്യേകിച്ചും ഉദരപ്രശ്നങ്ങൾ ഉള്ളവർക്ക്. 

പേരയ്ക്കയിൽ മഗ്നീഷ്യം, വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, ഫൈബർ ഇവ ധാരാളമുണ്ട്. 
ഉദരാരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ദഹനപ്രശ്നങ്ങൾ ഉള്ളവരും വെറുംവയറ്റിൽ പേരയ്ക്കയോ നാരകഫലങ്ങളോ (Citrus fruits) കഴിക്കരുത്. ഇത് ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. ദഹനപ്രശ്നം ഉള്ളവരിൽ പേരയ്ക്കയിലെ നാരുകളും പ്രശ്നമാകും. 
പേരയ്ക്ക ദഹിക്കാൻ പ്രയാസം ഉണ്ടാകുമെന്നതിനാൽ ദഹനപ്രശ്നങ്ങൾ ഉള്ളവർ വെറുംവയറ്റിൽ പേരയ്ക്ക കഴിക്കരുതെന്ന് ആയുർവേദവും പറയുന്നു. ദഹനം സുഗമമായി നടക്കുന്നവർക്ക് വെറുംവയറ്റിൽ പേരയ്ക്ക കഴിക്കാവുന്നതാണ്. 

വെറുംവയറ്റിൽ പേരയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ എന്നറിയാം
∙പേരയ്ക്ക വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ആന്റി ഓക്സിഡന്റുകൾ, നാരുകൾ, ധാതുക്കൾ ഇവ പേരയ്ക്കയിൽ ധാരാളം ഉള്ളതിനാലാണിത്. ഇത് ബവൽ മൂവ്മെന്റിനെ ക്രമപ്പെടുത്തും. മലബന്ധം അകറ്റും. 

∙ഓറഞ്ചിൽ ഉള്ളതിനെക്കാൾ കൂടുതൽ വൈറ്റമിൻ സി പേരയ്ക്കയിലുണ്ട്. അണുബാധകളെ പ്രതിരോധിച്ച് രോഗപ്രതിരോധശക്തിയേകുന്നു. കണ്ണുകളുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. രക്താതിമർദം (Hypertension) കുറയ്ക്കാനും പേരയ്ക്ക സഹായിക്കും. 
∙പേരയ്ക്ക കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പേരയ്ക്കയിൽ ആന്റിഓക്സിഡന്റുകളും മഗ്നീഷ്യവും ഉണ്ട്. ഇത് പേശികളെയും നാഡികളെയും റിലാക്സ് ചെയ്യിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു. 

Image Credits: OGphoto/ www.istockphoto.com/
Image Credits: OGphoto/ www.istockphoto.com/

∙ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, വൈറ്റമിൻ സി, ഫൈബർ, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ പേരയ്ക്ക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പൊട്ടാസ്യം, പക്ഷാഘാതത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നു. രക്തക്കുഴലുകളെ വിശ്രാന്തി (relax)യിലാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. പേരയ്ക്കയിലെ നാരുകൾ അതിറോസ്ക്ലീറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും പേരയ്ക്കയിലെ നാരുകള്‍ സഹായിക്കും. 

∙ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പേരയ്ക്ക സഹായിക്കും. പേരയ്ക്കയില്‍ ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സിയും ഉണ്ട്. ചർമം തിളങ്ങാനും ചർമത്തിന്റെ ഇരുണ്ടനിറം കുറയ്ക്കാനും വൈറ്റമിൻ സി സഹായിക്കും. പേരയ്ക്കയിലെ ആന്റിഓക്സിഡന്റുകൾ ചർമത്തെ ചെറുപ്പവും ആരോഗ്യമുള്ളതുമാക്കി നിലനിർത്തുന്നു. ചർമത്തിലെ ചുളിവുകളും വരകളും കുറയ്ക്കാനും പേരയ്ക്ക സഹായിക്കും.

English Summary:

Guava for Breakfast: Health Benefits, Risks, and What Experts Say.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com