പാലക്കാട്ടെ 'മഹാദ്ഭുത' വിടവിനെ ലോക പ്രശസ്തമാക്കാനുള്ള പദ്ധതി: മുഖ്യമന്ത്രിക്കു മുന്നില്‍ അത്താച്ചി
Palakkad Gap
Mail This Article
എല്ലാവരും പറയുന്നത് പാലക്കാട് ചുരം എന്നാണെങ്കിലും സത്യത്തില്‍ അത് ഒരു വലിയ വിടവാണ്. ഭൗമശാസ്ത്ര മഹാദ്ഭുതമായ ഈ പാലക്കാട് വിടവിനെ ലോക പ്രശസ്തമാക്കാനുള്ള പദ്ധതി മുഖ്യമന്ത്രിക്കു മുന്നില്‍ അത്താച്ചി ഗ്രൂപ്പ് അവതരിപ്പിച്ചു. ഹിമാലയത്തെക്കാളും പതിറ്റാണ്ടുകള്‍ പ്രായമുള്ളതും ലോകത്തിന്റെ എട്ടു ബയോളജിക്കല്‍ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നുമായ 1400 കിലോമീറ്റര്‍ നീളമുള്ള പശ്ചിമ ഘട്ട മലനിരകളിലാണ് 41 കിലോമീറ്റര്‍ നീളമുള്ള പാലക്കാട് വിടവ് സ്ഥിതി ചെയ്യുന്നത്. പാലക്കാട് വിടവ് എങ്ങനെ ഉണ്ടായി എന്ന് വിവിധ ഭൗമശാസ്ത്ര സിദ്ധാന്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
പാലക്കാട് വിടവിലെ മുതലമട മാങ്ങകളാണ് ലോക വിപണികളില്‍ ആദ്യം എത്തുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന മാമ്പഴങ്ങള്‍ക്ക് രാജ്യാന്തര ഇനങ്ങളോട് മത്സരിക്കാവുന്ന രുചി വൈവിധ്യമുണ്ട്. പാലക്കാട് വിടവിന്റെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ ഇതിന്റെ പ്രധാനകാരണമാണ്. നെല്ലറകളും പാലക്കാട് വിടവിന്റെ പ്രത്യേകതയിലാണ്. ഈ പ്രദേശത്ത് കാറ്റിന്റെ പ്രതിരോധത്താല്‍ കീടങ്ങള്‍ക്ക് വാഴാനാകില്ല. ചൂടിന്റെ മേന്മ വിളയുന്നതിലും പാകമാകുന്നതിലുമുണ്ട്. ഇവിടെയുണ്ടാകുന്ന മഞ്ഞളില്‍ കുര്‍ക്കുമിന്‍ അളവ് ലോകോത്തരമാണ്- മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിടവിന്റെ പ്രത്യേകതകള്‍ അത്താച്ചി ഗ്രൂപ്പ് ചെയര്‍മാന്‍ രാജു സുബ്രഹ്‌മണ്യന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് വിടവിന്റെ മഹാശേഷി ലോകത്തിനു മുന്നില്‍ എത്തിക്കുവാനുള്ള വിവിധ പദ്ധതികള്‍ അത്താച്ചിയുടെ ട്രസ്റ്റ് നേച്ചര്‍ ഇന്‍ഷ്യേറ്റീവിന്റെ ഭാഗമായി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും അഭ്യഥിച്ചു.
മോര്‍ ദാന്‍ ഓര്‍ഗാനിക് എന്ന കൃഷിരീതിയില്‍ പാലക്കാട് വിടവില്‍ അത്താച്ചി കൃഷിയിടം ഒരുക്കി അഞ്ചു വര്‍ഷമായി നടത്തുന്ന ഗവേഷണത്തിലെ കണ്ടെത്തലുകളും അത്താച്ചി മുഖ്യമന്ത്രിയെ അറിയിച്ചു. ഈ കൃഷിരീതി കേരളമാകെ വ്യാപിപ്പിക്കാനുള്ള പദ്ധതി അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. മോര്‍ ദാന്‍ ഓര്‍ഗാനിക് കൃഷിരീതി ലോകമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പദ്ധതിയും അത്താച്ചി ഗ്രൂപ്പിനുണ്ട്. പാലക്കാട്ടുള്ള മുഴുവന്‍ കൃഷി ഭൂമിക്കും വിളവുകള്‍ക്കും ലോകവിപണിയില്‍ മൂല്യമേറുന്ന അത്താച്ചിയുടെ പദ്ധതികളും സംരംഭങ്ങളും വിശദമായി അവതരിപ്പിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ള ഗവേഷക സംഘത്തെ നിയോഗിച്ച് അത്താച്ചി നടത്തുന്ന പാലക്കാട് വിടവിനെ കുറിച്ചുള്ള വിപുലമായ ഗവേഷണ പഠനത്തിന് സര്‍ക്കാരിന്റെ പിന്തുണയും തേടി. കണ്ടെത്തലുകള്‍ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും സമര്‍പ്പിക്കുമെന്ന് രാജു സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
പാലക്കാട് കെഎസ്‌ഐഡിസി വ്യവസായ പാര്‍ക്കില്‍ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി കേരള ആയുര്‍വേദത്തില്‍ ഊന്നിയ കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മോര്‍ഗാനിക്‌സ് എന്ന പേരില്‍ അത്താച്ചി പുറത്തിറക്കുന്നുണ്ട്. പാലക്കാട് വിടവിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന മോര്‍ഗാനിക് ഉല്‍പന്നങ്ങളും മുഖ്യമന്ത്രിക്കു മുന്നില്‍ അത്താച്ചി പ്രദര്‍ശിപ്പിച്ചു.
വ്യവസായ മന്ത്രി പി.രാജീവ്, അത്താച്ചി ഗ്രൂപ്പ് ചെയര്‍മാന്‍ രാജു എന്‍. സുബ്രഹ്‌മണ്യന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. വിശ്വനാഥ് എന്‍ സുബ്രഹ്‌മണ്യന്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുന്ദര്‍ എന്‍. സുബ്രഹ്‌മണ്യന്‍, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ശങ്കര്‍ എന്‍. ചൂഡാമണി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.