ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കു ള്ള ഐ.വി.ദാസ് പുരസ്കാരം (50,000രൂപ) ഏഴാച്ചേരി രാമചന്ദ്രനു ലഭിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരത്തിന് (25,000 രൂപ) സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം  ടി.പി. വേലായുധൻ അർഹനായി. 

അര നൂറ്റാണ്ടു പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം (50,000 രൂപ) കണ്ണൂർ ജില്ലയിലെ പായം ഗ്രാമീണവായനശാലക്കു ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ: മികച്ച ഗ്രാമീണ ഗ്രന്ഥശാല ഡിസി പുരസ്കാരം (50,000 രൂപ): പറവൂർ പബ്ലിക് ലൈബ്രറി ആലപ്പുഴ. പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാല  എൻ.ഇ. ബലറാം പുരസ്കാരം (15,000): ചാണപ്പാറ സന്മാർഗദായിനി ഗ്രന്ഥശാല കൊല്ലം. 

സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള സമാധാനം പരമേശ്വരൻ പുരസ്കാരം (10,001 രൂപ): സൗപർണിക പബ്ലിക് ലൈബ്രറി കോഴിക്കോട്.മികച്ച ബാലവേദി കേന്ദ്രം പി രവീന്ദ്രൻ‍ പുരസ്കാരം (20000 രൂപ): പികെവി വനിതാ ലൈബ്രറി കോട്ടയം, പരിസ്ഥിതി –ശാസ്ത്രം സി.ജി. ശാന്തകുമാർ പുരസ്കാരം(25,000 രൂപ):  ഉമയനല്ലൂർ നേതാജി ലൈബ്രറി, കൊല്ലം.സ്ത്രീ ശാക്തീകരണ നങ്ങേലി പുരസ്കാരം (15,000 രൂപ):പാറമ്മൽ ഗ്രാമോദ്ധാരണ ലൈബ്രറി മലപ്പുറം. 

English Summary : Ezhacherry Ramachandran Bags I V Das Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com