കിനാവ് – ഡോ. സതി ഗോപാലകൃഷ്ണൻ എഴുതിയ കവിത

Mail This Article
×
നേരം പുലർന്നപ്പോൾ
രാവിൽ കണ്ടൊരു ഓമൽ
കിനാവ് മറന്നിരുന്നു കരൾ
കാത്തു വച്ച് ഒരുക്കിയ തേൻ
കഥ കാതം പിന്നിട്ടൊരു പാഴ് കഥ
കുഞ്ഞി പാദസരം കിലുക്കും കളികൾ
കുഞ്ഞിളം കയ്യിലിളകും കരിവളകൾ
കരി വിളക്ക് ജ്വലിച്ച ഭഗവതിക്കാവിൽ
നിറയെ നിഴൽക്കോലമിടുംകുളക്കരയിൽ
നാദം മുഴക്കും ഓട്ടുമണി കിലുങ്ങലിൽ
നെഞ്ചു പിടയും സങ്കടം എന്തു ചെയ്യാൻ?
കലയുടെ കാവ്യ മേളനം സ്മൃതികളിൽ!
കടലോളം കനക്കും നിറയുമഭിലാഷങ്ങൾ
കര കാണാക്കടലിൽ ഉഴലും ഓർമ കപ്പൽ
English Summary:
Malayalam Poem ' Kinav ' Written by Dr. Sathi Gopalakrishnan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.