ADVERTISEMENT

ഉച്ചയാണ്, സൂര്യൻ തലക്ക് മേലെ സ്ഥാനം പിടിച്ചിരിക്കുകയാണ്. തെരുവോരത്തിലൂടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായിരുന്നു. നല്ലത്പോലെ ദാഹവും വിശപ്പും ഉണ്ട്. തൊട്ടടുത്ത ഒരു കൂൾബാറിൾ കയറി കുറച്ചു എന്തെങ്കിലും കഴിക്കാം. വിശ്രമിക്കുകയും ചെയാൻ വേണ്ടി കയറി ഒരു ജ്യൂസും സമൂസയും ഓർഡർ ചെയ്തു.

റോഡിന്റെ മറുവശത്ത് ഒരുപാട് ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് ഇവിടെ നിന്നു ഞാൻ ശ്രദ്ധിച്ചു. അവരെല്ലാം വലിയ വലിയ ഉദ്യോഗസ്ഥരും വിദ്യാർഥികളും കച്ചവടക്കാരുമൊക്കെയാണ്. അതിന്റെ ഇടയിൽ പ്രായമുള്ള ഒരു പുരുഷനും ഒരുപോലെ തന്നെയുള്ള മറ്റൊരു സ്ത്രീയും ഉണ്ട്. അവരെ ഇവരാരും തന്നെ ശ്രദ്ധിക്കുന്നില്ല. ഞാൻ ഇതെല്ലാം നോക്കി നിൽക്കെ എന്റെ ഗ്ലാസിലെ ജ്യൂസ് കഴിഞ്ഞത് അറിഞ്ഞില്ല. ബില്ലെല്ലാം അടച്ചു ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് മനസ്സിലായത് അവർ രണ്ടുപേരും അന്ധന്മാരാണെന്ന്. അവരെ റോഡ് മുറിച്ച് കടക്കുന്നതിന് പിടിച്ചപ്പോൾ എന്നോട് ചോദിച്ചു : ഇവിടെ മനസ്സിൽ കാരുണ്യം ഉള്ളവരൊക്കെ ഉണ്ടോ?           

മനസ്സിൽ ഈയൊരു ചോദ്യം എന്തൊക്കെയോ വിളിച്ചു കൂവി. ഇരുട്ട് മാത്രം നിറഞ്ഞ ജീവിതത്തിൽ അകപ്പെട്ട മനുഷ്യർക്ക് അവരുടെ വേദന മാറാൻ ചിലരുടെ സാന്നിധ്യം വേണമെന്ന് എനിക്ക് ബോധ്യം വന്നു. അവർ അവരുടെ വേദനകൾ ഒരുപാട് ഒരുപാട് എന്നോട് പറഞ്ഞു. അപ്പോ ഞാൻ ഒരു നിമിഷം ആലോചിച്ചു, എന്നെ ദൈവം ഇരുട്ടിൽ അകപ്പെടുത്തിയില്ലല്ലോ ഞാൻ എത്ര ഭാഗ്യവാൻ.

English Summary:

Malayalam Short Story ' Nombaram ' Written by Mohmmad Midhlaj Kolappuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com