ADVERTISEMENT

ഒരു മഴക്കിരുപുറവുമായി നമുക്കിന്നിത്തിരി നനയാം

നിനവാർന്ന ഓർമ്മകൾ

ചെറു തൂവാനമായെൻ

മിഴികളെ പുണരവേ

എന്നോ മറന്നൊരീണമെൻ

ഹൃദയതന്ത്രികളിൽ

വീണ്ടുമുണരുന്നുവെന്നോ

ഒരു പകൽക്കിനാവിൻ

മായികക്കാഴ്ചയായി

നീയെന്നിൽ നിറയുന്നുവെന്നോ

ഒരു മഴക്കിരുപുറവുമായി

നമുക്കിന്നിത്തിരി നനയാം

കാലമൊരു മാന്ത്രിക ദണ്ഡുമായി

മായിച്ചിരുന്നോ നിന്നിലെ

നീറുമോർമ്മകളെ ...

ചുടുനെടുവീർപ്പുകളെ...

കാതോരമാരോ ചൊല്ലും

കളിചിരിപ്പൊട്ടുകളെ...

കനൽക്കാഴ്ചകളെ...

ഒരു മഴക്കിരുപുറവുമായി

നമുക്കിന്നിത്തിരി നനയാം

തുടരുന്ന യാത്രയിൽ

മുറുകുന്ന ഭാണ്ഡമതിൽ

സ്മൃതികൾതൻ പാഥേയം

എന്നോ ചേർത്തിരുന്നു

പുതു രുചിക്കൂട്ടുകൾ

മഴവില്ല് തീർക്കവേ

മിഴിനീരുപ്പുമായതെന്നിൽ

പിടഞ്ഞിരുന്നു........

നേർത്ത തേങ്ങലായി

അമർന്നിരുന്നു...

ഒരു മഴക്കിരുപുറവുമായി

നമുക്കുന്നിത്തിരിനനയാം

അകലമേറെയെന്നറിയാം

ഇനിയൊരു വസന്തമിതൾ

വിടരില്ലെന്നറിയാം

ഒന്നിച്ചൊരു മഴയിനി

നനയില്ലെന്നറിയാം

ഉള്ളിലൊരു പെരുമഴ

ക്കാലമൊളിപ്പിച്ച്

ഒരു മഴക്കിരുപുറവുമായി

നമുക്കിന്നിത്തിരി നനയാം

ജനിമൃതികൾക്കിടയിലൊരു

നുറുങ്ങു വെട്ടമായി

പൊലിയുന്ന ജീവിതകാഴ്ചകൾ

പുനർജ്ജനി തേടുന്നൊരു

ആത്മാവിൻ ദാഹങ്ങൾ

മലർ മഞ്ഞു പോലെ

പൊതിയുന്ന മോഹങ്ങൾ

അതിലെവിടെയോ നീയുണ്ട്

നിൻ നിലക്കാത്ത നാദമുണ്ട്

ഒരു മഴക്കിരുപുറവുമായി

നമുക്കിന്നിത്തിരി നനയാം

English Summary:

Malayalam Poem 'Ninav'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com