ADVERTISEMENT

കൈ കൊണ്ട് ക്യാൻവാസിൽ അത്ഭുതം തീർക്കുന്ന അനേകം ആളുകൾ നമുക്കിടയിലുണ്ട്. അംഗപരിമിതരായ ചില ആളുകൾ കാലുകൾ കൊണ്ട് വരയ്ക്കുന്ന വാർത്തകളും നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഒരേ സമയം രണ്ടും കൈകകളും കാലുകളും ഉപയോഗിച്ച് നാലു വിവിധ ചിത്രങ്ങൾ വരയ്ക്കുന്ന ഒരു മിടുക്കനുണ്ട്. അതും തല കുത്തി കിടന്നു കൊണ്ട്. അനസ് എന്ന ഇൗ കലാകാരൻ  ഇങ്ങനെ വരച്ച നടൻ പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും ഒപ്പം വരയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

സുകുമാരൻ, മല്ലികാ സുകുമാരൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെയാണ് കൈകാലുകൾ കൊണ്ട് ഒരു ചുമരിന്റെ നാലു മൂലകളിലായി അനസ് വരച്ചത്. സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകൾ കൊണ്ടു വരച്ചപ്പോൾ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളിൽ കാലുകൾ കൊണ്ടു വരച്ചു. അനസ് വരയ്ക്കുന്ന വിഡിയോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെ സംഗതി വൈറലായി. 

അനസിന്റെ അത്ഭുതപൂർവമായ പ്രകടനത്തെ നിരവധി ആളുകളാണ് പ്രകീർത്തിക്കുന്നത്. നേരത്തെ വിജയ് സേതുപതി ഉൾപ്പടെയുള്ള താരങ്ങളെയും അനസ് ഇത്തരത്തിൽ വരച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com