ADVERTISEMENT

ജ്യോതികയുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. പുതിയ വളർത്തുനായയെ താലോലിക്കുന്ന ജ്യോതികയെയും മക്കളായ ദിയ, ദേവ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ടീനേജിലെത്തിയ മകൾ ദിയയ്ക്ക് സൂര്യയുടെയും ജ്യോതികയുടേയും ഛായയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

 

തമിഴ് സിനിമയിലെ താരദമ്പതികളായ സൂര്യയും ജ്യോതികയും മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർക്ക് ഏറെ പ്രിയമുള്ള ദമ്പതികളാണ്.  താരങ്ങൾ പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.  കറുത്ത ടീ-ഷർട്ടും ഗ്രേ ട്രാക്ക് പാന്റും ധരിച്ചിരിക്കുന്ന മകൾ ദിയയ്ക്ക് സൂര്യയോടും ജ്യോതികയോടും സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അടുത്തിടെ പത്താം ക്ലാസ് പാസ്സായ ദിയ കണക്കിന് നൂറിൽ നൂറും മറ്റു വിഷയങ്ങൾക്ക് മികച്ച മാർക്കുകളും വാങ്ങി മിന്നും വിജയമാണ് നേടിയത്.  

 

മക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന സൂര്യയും ജ്യോതികയും മക്കളെ പൊതുപരിപാടികളിലൊന്നും പങ്കെടുപ്പിക്കാറില്ല. മുൻപ് മക്കളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് ദേഷ്യപ്പെടുന്ന സൂര്യയുടെ വിഡിയോ വൈറലായിരുന്നു.

 

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച 'കാതൽ: ദ് കോർ' ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമയായ ശ്രീയിലും പ്രധാന താരമായി ജ്യോതിക എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com